കമോൺ കേരളയുടെ ഭാഗമായി ഹൈലൈറ്റ് ഗ്രൂപ് പ്രഖ്യാപിച്ച കാംറി കാർ ആഷിഖ് അലിക്ക് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസും ഷാർജ ഇക്കണോമിക്സ് വിഭാഗം പ്രതിനിധി അലി ബനിയാസും ചേർന്ന് നൽകുന്നു. ഹൈലൈറ്റ് ബിൽഡേഴ്സ് സി.ഇ.ഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് പ്രോപർട്ടീസ് സി.ഇ.ഒ പി. മുഹമ്മദ് ശഫീഖ്, ഹൈലൈറ്റ് ഗ്രൂപ് സി.ഇ.ഒ അജിൽ മുഹമ്മദ്, ഇക്കണോമിക്സ് വിഭാഗം പി.ആർ.ഒ മുഹസിൻ മുഹമ്മദ്, ‘ഗൾഫ് മാധ്യമം’ ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ ഫാറൂഖ് മുണ്ടൂർ എന്നിവർ സമീപം
ഷാർജ: കമോൺ കേരളയുടെ ഭാഗമായി ഹൈലൈറ്റ് ഗ്രൂപ് പ്രഖ്യാപിച്ച കാംറി കാർ സ്വന്തമാക്കി തൃശൂർ ചാവക്കാട് സ്വദേശി ആഷിഖ് അലി. ‘ഹാർമോണിയസ് കേരള’ വേദിയിൽ നടത്തിയ നറുക്കെടുപ്പിലാണ് ആഷിഖിന് നറുക്ക് വീണത്. ഹൈലൈറ്റ് ഗ്രൂപ്പിന്റെ പവിലിയനിലെത്തിയവർ റാഫിൾ ബോക്സിൽ നിക്ഷേപിച്ച കൂപ്പണിൽനിന്നാണ് ഭാഗ്യശാലിയെ തെരഞ്ഞെടുത്തത്.
ദുബൈയിലെ സിയാം ട്രേഡിങ് കമ്പനിയിലെ ലോജിസ്റ്റിക് വിഭാഗം ജീവനക്കാരനാണ്. ഷാർജ ഇക്കണോമിക്സ് വിഭാഗം പ്രതിനിധി അലി ബനിയാസാണ് നറുക്കെടുത്തത്. വിജയിയായ ആഷിഖിന് വേദിയിൽ തന്നെ താക്കോൽ കൈമാറി. കുഞ്ചാക്കോ ബോബന്റെ സാന്നിധ്യത്തിൽ ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസും അലി ബനിയാസും ചേർന്നാണ് താക്കോൽ കൈമാറിയത്.
ഹൈലൈറ്റ് ബിൽഡേഴ്സ് സി.ഇ.ഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് ഗ്രൂപ് സി.ഇ.ഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് പ്രോപർട്ടീസ് സി.ഇ.ഒ പി. മുഹമ്മദ് ശഫീഖ്, ഇക്കണോമിക്സ് വിഭാഗം പി.ആർ.ഒ മുഹസിൻ മുഹമ്മദ്, നടനും അവതാരകനുമായ മിഥുൻ രമേശ്, ‘ഗൾഫ് മാധ്യമം’ ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ ഫാറൂഖ് മുണ്ടൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.