ഷാർജ: കമോൺ കേരള വേദിയിൽ വ്യത്യസ്ത പരിപാടികളുമായി വിദ്യാർഥി കൂട്ടായ്മയായ കാമ്പസ് ക്രൂ ഇത്തവണയുമുണ്ടാകും. കഴിഞ്ഞ വർഷങ്ങളിലേതിനു സമാനമായി മേളയിൽ എത്തുന്ന അതിഥികളുമായി അഭിമുഖങ്ങൾ, ടാലന്റ് ഷോകൾ, സ്പോട്ട് ഗെയിമുകൾ, വർക്ഷോപ്പുകൾ എന്നിവയുമായാണ് കൂട്ടായ്മ കളംനിറയുക. യു.എ.ഇയിലെ വിവിധ സർവകലാശാലകളിലെ വിദ്യാർഥികളായ കാമ്പസ് ക്രൂ അംഗങ്ങളാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഇത്തവണ വ്യത്യസ്തമായ രീതിയിലാണ് പരിപാടികൾ ഒരുക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
കമോൺ കേരളയുടെ ആദ്യ ദിനമായ വെള്ളിയാഴ്ച യുവ കുതിരയോട്ടക്കാരി ആമിനയുമായി അഭിമുഖം, ക്വിസ് മത്സരം, ഋതിക സുരേഷിന്റെ സംഗീത പരിപാടി, യുവ ഗായിക ആയിഷ അബ്ദുൽ ബാസിത്തുമായി അഭിമുഖം, പാനൽ ചർച്ച എന്നിവ സംഘടിപ്പിക്കും. ശനിയാഴ്ച ഫോട്ടോഗ്രഫി ദമ്പതികളുമായി സംവാദം, യുവകലാകാരി സാകിയയുമായി അഭിമുഖം, മ്യൂസികൽ പെർഫോമൻസ്, ആയിഷ ഹന ഫൈസലിന്റെ പ്രഭാഷണം, പാനൽ ചർച്ച എന്നിവ അരങ്ങേറും. അവസാന ദിവസം ക്വിസ്, മ്യൂസിക്കൽ പെർഫോമൻസ്, സന താഹിറുമായി സംഭാഷണം, ജാസിം ജമാലുമായി അഭിമുഖം, ഡോ. അദ്നാൻ ഹാദിയുടെ ടോക്ഷോ എന്നിവയും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.