വെ​ള്ളം നി​റ​ഞ്ഞ ജ​ബ​ല്‍ ജെ​യ്സ് പാ​ത​ക്ക​രി​കി​ല്‍ നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന ത​ട​യ​ണ

കണ്ണീര്‍ തടഞ്ഞ് തടയണകള്‍

മലനിരകളുടെ വന്യമായ ആസ്വാദന യാത്രയില്‍ താഴ്വാരങ്ങളും തടയണകളും റാസല്‍ഖൈമയിലെ വരണ്ടുണങ്ങിയ കാഴ്ച്ചകളാണ്. അടുത്തിടെ ലഭിച്ച കനത്ത മഴയില്‍ ഡാമുകളിലും താഴ്വാരങ്ങളിലും ജലമൊഴുകിയത്തെിയത് കടുത്ത ചൂടില്‍ മലനിരകള്‍ സന്ദര്‍ശിക്കാനത്തെുന്നവര്‍ക്ക് നല്‍കുന്നത് മനം കുളിര്‍പ്പിക്കുന്ന കാഴ്ച്ച. അല്‍ ബറൈറാത്ത്, അല്‍ ഗലീല, മനാമ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാന ഡാമുകളുള്ളത്. കാര്‍ഷികാവശ്യങ്ങള്‍ക്കുപരി മലവെള്ളപ്പാച്ചിലുകളില്‍ നിന്ന് ഗ്രാമങ്ങളെ രക്ഷപ്പെടുത്തുകയെന്ന ധര്‍മമാണ് ഈ ഡാമുകള്‍ നിര്‍വഹിക്കുന്നത്. കുത്തിയൊലിച്ചത്തെിയ മലവെള്ളത്തെ ഈ തടയണകള്‍ തടുത്തു നിര്‍ത്തിയതിനാല്‍ ജനവാസ മേഖലകളിലേക്കുള്ള വെള്ളപ്പാച്ചിലിന് തടസ്സം സൃഷ്ടിച്ചു.

റാസല്‍ഖൈമയിലെ പര്‍വത നിരകള്‍ക്ക് സമീപം വിവിധ അറബ് ഗ്രാമങ്ങളില്‍ ആയിരങ്ങളാണ് താമസിക്കുന്നത്. ഇക്കുറി നാശനഷ്ടം വിതച്ച മഴയിലും 2013ല്‍ സമാനമായ മലവെള്ളപ്പാച്ചിലിലും ഈ തടയണകള്‍ ദുരന്തം ഒഴിവാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. 2013ല്‍ അല്‍റംസ് മേഖലയിലെ വാദിയില്‍ വാഹനത്തോടൊപ്പം ഒലിച്ചുപോയ സ്വദേശി യുവാവ് മരണപ്പെട്ടിരുന്നു. ഇക്കുറിയും ഭീതി വിതച്ചാണ് മഴ പെയ്തൊഴിഞ്ഞത്. പ്രധാന റോഡുകളിലെ വെള്ളവും ചെളിയുമെല്ലാം മണലുമെല്ലാം ഒഴിവാക്കിയ അധികൃതര്‍ ജബല്‍ ജെയ്സ് ഉള്‍പ്പെടെയുള്ള മലനിരകളിലേക്കുള്ള പാതകളുടെ അറ്റകുറ്റപ്പണികളും ദ്രുതവേഗത്തിലാണ് പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കിയത്.

പ്രളയ സമാനമായ കനത്ത മഴയില്‍ റാസല്‍ഖൈമയെ ദുരന്തങ്ങളില്‍ നിന്ന് രക്ഷിച്ചത് മികച്ച ക്രൈസിസ് മാനേജ്മെന്‍റിന്‍റെ ചടുല നീക്കങ്ങളുമാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അസ്ഥിര കാലാവസ്ഥ മുന്നറിയിപ്പിനെത്തുടര്‍ന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല അലി അല്‍വാന്‍ നുഐമിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ക്രൈസിസ് മാനേജ്മെന്‍റ് തീരുമാനങ്ങളാണ്. പ്രത്യകേ പൊലീസ് പട്രോള്‍ സേനകളെ പ്രധാന പാതകളിലും ഉള്‍ റോഡുകളിലും വിനോദ കേന്ദ്രങ്ങളിലും വിന്യസിച്ച് കൊണ്ടായിരുന്നു ദുരന്ത നിവാരണത്തിന് അധികൃതരുടെ നടപടി. സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കിയതിനാല്‍ ജനങ്ങള്‍ക്ക് മുന്‍കരുതലെടുക്കാന്‍ കഴിഞ്ഞതും നേട്ടമായി. മലനിരകളിലേക്കുള്ള യാത്രയില്‍ കാണുന്ന തടയണകളില്‍ ഇറങ്ങി അപകടം വരുത്തിവെക്കരുതെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്.

Tags:    
News Summary - Camps are being built

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.