കാലിഗ്രഫി പഠിക്കാം ഷാർജയിലെ പള്ളികളിൽ 

ദുബൈ: ഷാർജ സാംസ്​കാരിക വിവര വിനിമയ വിഭാഗത്തി​​​െൻറ ആഭിമുഖ്യത്തിൽ പള്ളികളിൽ കാലിഗ്രഫി പരിശീലിപ്പിക്കുന്ന ഖതാതീബ്​ ^പദ്ധതിയിൽ പങ്കുചേരാൻ കലാ-സാംസ്​കാരിക തൽപരരായ പൊതുജനങ്ങൾക്ക്​ അവസരം. പ്രമുഖ കാലിഗ്രഫി വിദഗ്​ധർ നയിക്കുന്ന ക്ലാസുകളിൽ 11വയസിന്​ മുകളിൽ പ്രായമുള്ളവർക്കാണ്​ പ്രവേശനം.  ഇസ്​ലാമിക സാംസ്​കാരിക വിജ്​ഞാനത്തി​​​െൻറ കേന്ദ്രങ്ങളെന്ന പള്ളികളുടെ സ്​ഥാനം തിരിച്ചു പിടിക്കുന്നതിനാണ്​ ഖതാതീബ്​ പദ്ധതിക്ക്​ രൂപം നൽകിയത്​. ബുഹൈറയിലെ അൽ നൂർ മസ്​ജിദിൽ മുസ്​തഫ അബ്ദുൽ ഖാദർ (056-9308308), ജുറൈന യിലെ അൽ സലഫ്​ സ്വാലിഹ്​ പള്ളിയിൽ ഹുസ്സാം അഹ്​മദ്​ അബ്​ദുൽ വഹാബ്​ (050-5405787), ഖറാഇൗനിലെ അൽ ഫാറൂഖ്​ മസ്​ജിദിൽ അഹ്​മദ്​ ഫാത്തി ജാസ്സിർ (050-6871459) എന്നിവരാണ്​ പരിശീലകർ. 

News Summary - caligraphy shrajah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.