Posted On
date_range Updated On
date_range കോഴിക്കോട് വിമാനം മൂന്നു മണിക്കൂറിലേറെ വൈകി
അബൂദബി: അബൂദബി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ശനിയാഴ്ച വൈകീട്ട് ആറിനു കോഴിക്കോടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മൂന്നു മണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ വൈദ്യ പരിശോധനക്കും മറ്റുമായി വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് ദുരിതമായി. രണ്ടു വയസ്സിൽ താഴെയുള്ള അഞ്ചു കുട്ടികളും 177 മറ്റുയാത്രക്കാരുമായി രാത്രി 9.10നാണ് വിമാനം പുറപ്പെട്ടത്.
ആറു മണിക്കു പോകേണ്ട വിമാനം എട്ടു മണിക്കു പുറപ്പെടുമെന്നാണ് അധികൃതർ അറിയിച്ചതെങ്കിലും വീണ്ടും അനിശ്ചിതമായി നീളുകയായിരുന്നു. എന്നാൽ, തിരുവനന്തപുരത്തേക്കുള്ള വിമാനം സമയത്തിനുതന്നെ പുറപ്പെട്ടു.
ആറു മണിക്കു പോകേണ്ട വിമാനം എട്ടു മണിക്കു പുറപ്പെടുമെന്നാണ് അധികൃതർ അറിയിച്ചതെങ്കിലും വീണ്ടും അനിശ്ചിതമായി നീളുകയായിരുന്നു. എന്നാൽ, തിരുവനന്തപുരത്തേക്കുള്ള വിമാനം സമയത്തിനുതന്നെ പുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.