Posted On
date_range Updated On
date_range എൻജിനിൽ തീ; അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
ദുബൈ: എൻജിനിൽ തീ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി.
രാത്രി ഒമ്പതിന് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഐ.എക്സ് 348 വിമാനത്തിന്‍റെ എൻജിനിലാണ് തീ ശ്രദ്ധയിൽപെട്ടത്. പിന്നാലെ പൈലറ്റ് വിമാനം അബുദാബിയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു.
വിമാനത്തിൽ 184 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.