ദുബൈ: ഇന്ത്യ കളത്തിലിറങ്ങുന്ന ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുപോയത് 40 മിനിറ്റിൽ. ചൊവ്വാഴ്ച ഒഫീഷ്യൽ വെബ്സൈറ്റിലൂടെയാണ് ടിക്കറ്റുകൾ അതിവേഗത്തിൽ വിറ്റഴിഞ്ഞത്.
യു.എ.ഇ സമയം രാവിലെ 10മണിക്ക് ആരംഭിച്ച വിൽപന 10.40ന് അവസാനിക്കുകയായിരുന്നു. സാധാരണ പ്രവേശനത്തിനുള്ള 250 ദിർഹമിന്റെ ടിക്കറ്റ് മുതൽ 12,000 ദിർഹമിന്റെ സ്കൈ ബോക്സ് ടിക്കറ്റുകൾ വരെയാണ് വിൽപനക്കുണ്ടായിരുന്നത്. വിൽപന തുടങ്ങിയ സമയത്തുതന്നെ വെബ്സൈറ്റിൽ ഒരു ലക്ഷംപേർ ടിക്കറ്റിനായി എത്തിയിരുന്നു.
പ്രവാസികളായ ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യയുടെ ഫൈനൽ മത്സരം കാത്തിരിക്കുന്നത്. ചാമ്പ്യൻസ്ട്രോഫി ക്രിക്കറ്റിലെ ഇന്ത്യൻ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ നേരത്തെയും അതിവേഗത്തിലാണ് വിറ്റുപോയത്. ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റിനായിരുന്നു ഏറ്റവും ആവശ്യക്കാരുണ്ടായിരുന്നത്. ഫെബ്രുവരി 23ലെ ഇന്ത്യ-പാക് മത്സരത്തിന്റെ 500 ദിർഹമിന്റെ ടിക്കറ്റ് 3,500 ദിർഹം വരെ റീസെയിൽ വിലക്ക് വിൽപനക്ക് വെച്ചിരുന്നു.
ബുധനാഴ്ച നടന്ന രണ്ടാം സെമി മൽസരത്തിലെ വിജയികളായ ന്യൂസീലാൻഡുമായാണ് ഇന്ത്യ അടുത്ത ഞായറാഴ്ച ദുബൈയിൽ ഏറ്റുമുട്ടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.