അബൂദബി: അബൂദബിയിൽ ഇൗ വർഷം 20 എ.സി ബസ് കാത്തിരിപ്പ് കേന്ദ്രം കൂടി നിർമിക്കുമെന്ന് സ മഗ്ര ഗതാഗത കേന്ദ്രം (െഎ.ടി.സി) ബുധനാഴ്ച അറിയിച്ചു. അൽെഎനിൽ നാല് എ.സി ബസ് കാത്തിരി പ്പ് കേന്ദ്രങ്ങൾ പുതുതായി നിർമിച്ചിട്ടുണ്ട്.പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി അൽെഎനിലെ െഎ.ടി.സി മാനേജർ ഹമദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു. 2019 ആദ്യ പാതിയിൽ 132 ബസുകളിലായി 67 ലക്ഷം പേരാണ് യാത്ര ചെയ്തത്.
അൽെഎനിൽ പുതുതായി സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് 137, ഉൗദ് അൽ തോബ, ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റ് 127, മുനിസിപ്പാലിറ്റി സ്ട്രീറ്റ് 124 എന്നിവിടങ്ങളിലാണ്. ഒeേരാ കേന്ദ്രങ്ങളും 28 യാത്രക്കാരെ ഉൾക്കൊള്ളാൻ േശഷിയുള്ളതാണ്. അബൂദബി എമിറേറ്റിൽ പുതിയ 600 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കഴിഞ്ഞ വർഷം ഗതാഗത വകുപ്പ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.