ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ നടക്കുന്ന സെമിനാറിന്‍റെ ബ്രോഷര്‍ ലുലു ഗ്രൂപ് ഇന്‍റര്‍നാഷനല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി പ്രകാശനം ചെയ്യുന്നു

ബ്രോഷര്‍ പ്രകാശനം ചെയ്തു

അബൂദബി: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് അബൂദബി മലയാളി സമാജം സംഘടിപ്പിക്കുന്ന 'ബഹുസ്വര ലോകത്തെ ഇന്ത്യ'സെമിനാറിന്‍റെ ബ്രോഷര്‍ പ്രകാശനം ലുലു ഗ്രൂപ് ഇന്‍റര്‍നാഷനല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി നിര്‍വഹിച്ചു. അബൂദബി മലയാളി സമാജം പ്രസിഡന്‍റ് റഫീക്ക് കയനയില്‍, ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, സ്‌നേഹപൂർവം എജുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് യു.എ.ഇ കോഓഡിനേറ്റര്‍ കെ.എച്ച്. താഹിര്‍ എന്നിവര്‍ പങ്കെടുത്തു. 27ന് വൈകീട്ട് എട്ടിന് ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററിലാണ് പരിപാടി. എം.പി. അബ്ദുസമദ് സമദാനി എം.പി, ടി.എന്‍. പ്രതാപന്‍ എം.പി തുടങ്ങിയവര്‍ പങ്കെടുക്കും.

Tags:    
News Summary - Brochure released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.