​​ഫ്ലോട്ടിംഗ്​ ​​ബ്രിഡ്​ജ്​ വെള്ളിയാഴ്​ചകളിൽ അടച്ചിടും; പകരം മക്​തൂം പാലത്തിൽ ടോൾ ഇളവ്​

ദുബൈ: വാരാന്ത്യങ്ങളിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ചകളിൽ വാഹനങ്ങൾക്ക് ആൽ മക്തൂം പാലത്തിൽ സാലിക് ഒഴിവാക്കുന്നു. എല്ലാ വ്യാഴാഴ്ചയും രാത്രി 10 മുതൽ ശനിയാഴ്ച രാവിലെ ആറു മണി വരെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടാനാണ് റോഡ് ഗതാഗത അതോറിറ്റിയുടെ തീരുമാനം. ജലയാനങ്ങൾക്ക് ദുബൈ കനാലിലൂടെ സുഗമസഞ്ചാരം സാധ്യമാക്കുന്നതിനാണ് പുതിയ തീരുമാനം. കൂടുതൽ കപ്പലുകൾക്കും ബോട്ടുകൾക്കുമെല്ലാം ക്രീക്കിലൂടെയും കനാലിലൂടെയും കൂടുതൽ സമയം എളുപ്പത്തിൽ നീങ്ങാൻ ഇൗ സംവിധാനം സഹായകമാകുമെന്ന് ആർ.ടി.എ ട്രാഫിക് സി.ഇ.ഒ മൈത ബിൻ ആദായി അഭിപ്രായപ്പെട്ടു.  

മറ്റു ദിവസങ്ങളെ അപേക്ഷിച്ച് െവള്ളിയാഴ്ച  മേഖലയിൽ ഗതാഗതം കുറവാകയാൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിട്ടാലും ആൽ മക്തൂം, അൽ ഗർഗൂദ് പാലങ്ങൾ, ഷിന്ദഘ ടണൽ എന്നിവയിലൂടെ വാഹന നീക്കം കാര്യക്ഷമമായി നടക്കുമെന്നാണ് പഠനങ്ങളിൽ നിന്നു ലഭിച്ച വിലയിരുത്തൽ. 
ഫ്ലോട്ടിംഗ് ബ്രിഡ്ജ്  അടച്ചിടുന്ന സമയങ്ങളിൽ ഗർഗൂദ് പാലത്തിൽ സാലിക് ഇളവില്ല. എന്നാൽ ഷിന്ദഗയിലും മക്തും പാലത്തിലും സൗജന്യമാണ്. 

Tags:    
News Summary - bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.