റാസല്‍ഖൈമ: റാക് സുഹൈല വാദിക്ക് മുകളിലൂടെയുള്ള പാലം നിര്‍മാണം ദ്രുതഗതിയില്‍. നിര്‍മാണം പൂര്‍ത്തിയാക്കി ജൂണില്‍ തുറന്നു കൊടുക്കാനകുമെന്ന് റാക് പബ്ളിക് വര്‍ക്സ് വകുപ്പ് ഡയറക്ടര്‍ അഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. എമിറേറ്റ്സ് റോഡ് എക്സ്റ്റന്‍ഷന്‍ നിര്‍മാണത്തിലുള്‍പ്പെടുന്നതാണ് സുഹൈല ബ്രിഡ്ജ്. വടക്കന്‍ എമിറേറ്റുകളിലെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളിലുള്‍പ്പെടുന്നതാണ് റാക് ഖലീഫ ആശുപത്രിക്ക് സമീപം അവസാനിക്കുന്ന എമിറേറ്റ്സ് റോഡിന്‍െറ (ഇ611) എക്സ്റ്റഷന്‍ പ്രവൃത്തികള്‍.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ എക്സിറ്റ് 126ല്‍ നിന്ന് ഈ പാതയിലേക്ക് പ്രവേശിക്കാനാകും. റാസല്‍ഖൈമയുടെ ഉള്‍പ്രദേശങ്ങളിലേക്കും ഒമാനിലേക്കും എളുപ്പത്തിലത്തൊന്‍ കഴിയുമെന്നതാണ് പുതു പാതയുടെ പ്രാധാന്യം. സ്റ്റീലില്‍ നിര്‍മിക്കുന്നുവെന്ന പ്രത്യേകതയും സുഹൈല പാലത്തിനുണ്ട്.
ജലം ഒഴുകിപോകുന്നതിനും ഈ പ്രദേശങ്ങളിലെ മൃഗങ്ങളുടെ ജീവിതത്തിനും തടസം സൃഷ്ടിക്കരുതെന്ന നിര്‍ബന്ധമാണ് പാലം നിര്‍മാണത്തിന് സ്റ്റീല്‍ ഉപയോഗപ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. 115 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തിന് മണിക്കൂറില്‍ 2000 വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള ശേഷിയുണ്ടാകും. 18 മില്യന്‍ ദിര്‍ഹം ചെലവഴിച്ചാണ് നിര്‍മാണം. ഇതിെൻറ രണ്ടാം ഘട്ടം ജൂലൈയില്‍ തുടങ്ങും. 90 മില്യന്‍ ദിര്‍ഹമാണ് രണ്ടാം ഘട്ട പ്രവൃത്തികള്‍ക്ക് വകയിരുത്തിയിട്ടുള്ളത്. പോളണ്ടിലെ നിര്‍മാണ കമ്പനിയാണ് രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.