???? ????????? ???????? ???????? ??????????? ??????????? ???????????? ???????? ??????????????

ഇത്തിഹാദ്​ റോഡിലെ പാലത്തിലൂടെ വൈകാതെ നടക്കാം

ഷാര്‍ജ: ഷാര്‍ജ-ദുബൈ ഹൈവേയായ അല്‍ ഇത്തിഹാദ് റോഡില്‍ അന്‍സാര്‍ മാളിന് സമീപത്ത് പൂര്‍ത്തിയാകുന്ന നടപ്പാലത്തിലൂടെ അധികം വൈകാതെ നടക്കാം. യു.എ.ഇയിലെ തന്നെ അതിമനോഹര  മേല്‍പ്പാലമാണ് ഇവിടെ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഗതാഗതം നിറുത്തിവെച്ച്, കൂറ്റന്‍ ക്രയിനുകള്‍ ഉപയോഗിച്ചാണ് പാലത്തി​​െൻറ മധ്യഭാഗം സ്ഥാപിച്ചത്. അടുത്ത രണ്ട് വെള്ളിയാഴ്ചകളില്‍ കൂടി പുലര്‍ച്ച മുന്ന് മുതല്‍ രാവിലെ ആറ് വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ഗതാഗത വിഭാഗം അറിയിച്ചിട്ടുണ്ട്. പാലത്തില്‍ ഒരിടത്തും പടവുകള്‍ ഉണ്ടാവുകയില്ല. സൈക്കിള്‍ യാത്രക്കാര്‍ക്കും നടക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിലാണിത്. പാലത്തിനു മുകളിലെ വെളുത്ത നിറത്തിലുള്ള ആര്‍ച്ച് ഇതിന് ചന്തം കൂട്ടും. മുകളിലെ ആര്‍ച്ചില്‍ നിന്ന് പാലത്തിലേക്ക് നീളുന്ന ലോഹവടങ്ങളും അതിമനോഹരമായ മേല്‍ക്കൂരയും പാലത്തിന്‍െറ പ്രത്യേകതകളാണ്. ആദ്യമായി കാണുന്നവര്‍ തൂക്ക് പാലമാണെന്നാണ് കരുതുക. പാലം ഉറപ്പിക്കുന്നത് തൂണുകള്‍ക്ക് പുറമെ ആര്‍ച്ച് സ്ഥാപിക്കാനായി തീര്‍ത്ത ചെരിഞ്ഞ തൂണും കൗതുകം തന്നെ. തൂവെള്ള നിറമാണ് പാലത്തിന്. 
Tags:    
News Summary - bridge-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.