ദുബൈ: വാർഷിക അറ്റകുറ്റപണികൾക്കായി ആൽ മക്തൂം പാലം റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി ഭാഗികമായി അടക്കുന്നു.
ഇൗ മാസം 27 മുതൽ നവംബർ 24 വരെ എല്ലാ വെള്ളിയാഴ്ചയും പുലർച്ചെ ഒന്ന് മുതൽ ഒമ്പത് മണി വരെ എട്ട് മണിക്കൂറാണ് ഗതാഗത നിയന്ത്രണം. കൂടാതെ ഇൗകാലയളവിൽ ഞായർ, വ്യാഴം ദിവസങ്ങളിൽ പുലർച്ചെ ഒന്ന് മുതൽ അഞ്ച് വരെ മാത്രമെ ജലഗതാഗതം അനുവദിക്കൂ.
റോഡ് നിർമാണം നടക്കുന്ന സമയം വാഹനങ്ങൾ അൽ ഷിന്ദഗ ടണൽ വഴിയും അൽ ഗർഹൂദ് പാലം വഴിയും ബിസിനസ് ബേ ക്രോസിംഗ് വഴിയും തിരിച്ചുവിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.