അൽ ഐൻ ദാറുൽ ഹുദാ ഇസ് ലാമിക് സ്കൂൾ യു.എ.ഇ റെഡ് ക്രസൻ്റുമായി ചേർന്ന് ഭൂകമ്പ ബാധിതർക്ക് വേണ്ടിയുള്ള ചാരിറ്റി കാമ്പയിൻ ഉദ്ഘാടനം സ്കൂൾ ചെയർമാൻ വി.പി. പൂക്കോയ തങ്ങൾ ബാ അലവി നിർവ്വഹിക്കുന്നു
അൽ ഐൻ: തുർക്കിയ, സിറിയ ഭൂകമ്പബാധിതർക്ക് സഹായഹസ്തവുമായി അൽഐൻ ദാറുൽഹുദ ഇസ്ലാമിക് സ്കൂൾ ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ചാരിറ്റി കാമ്പയിന് തുടക്കം കുറിച്ചു.
കാമ്പയിൻ ദാറുൽഹുദ ഇസ്ലാമിക് സ്കൂൾ ചെയർമാൻ വി.പി. പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എമിറേറ്റ്സ് റെഡ് ക്രസന്റുമായി സഹകരിച്ച് നടത്തുന്ന ബ്രിഡ്ജസ് ഓഫ് ഗിവിങ് പദ്ധതിയിൽ സ്കൂൾ സ്റ്റാഫും വിദ്യാർഥികളും ഭാഗമായി. സ്കൂൾ പ്രിൻസിപ്പൽ മുനീർ ചാലിൽ, വൈസ് പ്രിൻസിപ്പൽ അയ്യൂബ് ഖാൻ, സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ, സീനിയർ സൂപ്പർവൈസർ ദുൽക്കിഫിലി, സൂപ്പർവൈസർ അബ്ദുല്ലത്തീഫ്, അബ്ദുസ്സലാം ഹബീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ സോഷ്യൽ വർക്കർ സാലിഹ് ഹുദവി ബ്രിഡ്ജ് ഓഫ് ഗിവിങ് സന്ദേശം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.