ഷാര്‍ജ: അക്ബര്‍ ആലിക്കരയുടെ പുസ്തകം ‘ഗോസായിച്ചോര്’ പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ എഴുത്തുകാരി കെ.പി. സുധീര നിര്‍വഹിച്ചു. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഷാബു കിളിത്തട്ടില്‍ പുസ്തകം ഏറ്റുവാങ്ങി.
അക്ബര്‍ ആലിക്കരയുടെ ‘ഗോസായിച്ചോര്’ കഥാസമാഹാരം മാധ്യമപ്രവര്ത്തകന് ഷാബു കിളിത്തട്ടിലിന് നല്കി എഴുത്തുകാരി കെ.പി. സുധീര പ്രകാശനം ചെയ്യുന്നു
രാഷ്ട്രീയാംശമുള്ള കഥകള്‍ അന്യം നിന്ന് പോകുന്ന കാലത്ത് ഗോസായിച്ചോറിലെ കഥകള്‍ പ്രസക്തമാകുന്നുവെന്ന് സുധീര പറഞ്ഞു. മാധ്യമപ്രവര്ത്തകന് ഹിഷാം അബ്ദുസ്സലാം, പ്രതാപന് തായാട്ട് (ഹരിതം ബുക്സ്), മോഹനന് പിള്ള (ലോക കേരളസഭാംഗം), എം.എം. മൊയ്തുണ്ണി, മച്ചിങ്ങല്‍ രാധാകൃഷ്ണന്, അക്ബര്‍ ആലിക്കര എന്നിവര്‍ സംസാരിച്ചു.
ഷാർജ: ഷാജി ഹനീഫിന്റെ ആറാമത് പുസ്തകം ‘ഖ്വാഹിഷ്’ കവിത സമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിൽ കെ.പി.കെ. വെങ്ങരയും കവി കുഴൂർ വിൽസണും ചേർന്ന് പ്രകാശനം ചെയ്തു. പി. ശിവപ്രസാദ് പുസ്തകം പരിചയപ്പെടുത്തി. സജ്ന അബ്ദുല്ല ആശംസ നേർന്നു. ഹമീദ് ചങ്ങരംകുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ നിസാർ ഇബ്രാഹിം, യാഖൂബ് ഹസൻ, മുഹമ്മദ് അനീഷ്, ബബിത ഷാജി എന്നിവർ സംബന്ധിച്ചു.
ഖ്വാഹിഷ്’ കവിത സമാഹാരം കെ.പി.കെ. വെങ്ങരയും കവി കുഴൂർ വിൽസണും ചേർന്ന് പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.