ദുബൈ: കുട്ടികളെ വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും വരെ തള്ളിവിടുന്ന അപകടകാരികളായ ഒാൺലൈൻ ഗെയിമുകൾ രക്ഷിതാക്കളിൽ ആശങ്ക പടർത്തുന്നു.
ബ്ലൂവെയിൽ ഗെയിം എന്ന അപകടക്കളിയിൽ കുരുങ്ങി ഇന്ത്യയിൽപ്പോലും കുഞ്ഞുങ്ങൾ ജീവനൊടുക്കിെയന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ഒാൺലൈനിലും ടാബിലും ഫോണിലുമെല്ലാം കുട്ടികൾ ചെയ്യുന്നതെന്തെന്ന് സൂക്ഷ്മ നിരീക്ഷണം വേണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇൗ അവധിക്കാലത്ത് ചില കുട്ടികൾക്കിടയിൽ പ്രചാരം നേടിയ മറിയം എന്ന ഗെയിമാണ് മറ്റൊരു തലവേദന.
ഇൗ ഗെയിം മുന്നോട്ടു പോകാൻ കുട്ടികളുടെ താമസ സ്ഥലം, ഫേസ്ബുക്ക് അക്കൗണ്ടിെൻറ വിവരങ്ങൾ എന്നിവ ഉൾപ്പെടെ വ്യക്തിപരമായ വിശദാംശങ്ങൾ നൽകേണ്ടി വരും. ഇത്തരം വിവരങ്ങൾ നൽകിയാൽ അതു സുരക്ഷയെത്തന്നെ ബാധിക്കുമെന്ന ഉൽകണ്ഠ ഉയരുന്നു. കമ്പ്യൂട്ടറിലെയും ഫോണിലെയും വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ഇത്തരം അപകടകരമായ ഗെയിമുകൾ നിരോധിക്കണമെന്ന ആവശ്യവും സാമൂഹികരംഗത്തെ വിദഗ്ധർ മുന്നോട്ടുവെക്കുന്നു. കുട്ടികളെ സ്വയം അപായപ്പെടുത്താൻ പ്രേരിപ്പിക്കുന്നവയാണ് പല ഗെയിമുകളുടെയും ഉള്ളടക്കം. യഥാർഥ ലോകത്തിൽ നിന്ന് അടർത്തിമാറ്റുന്നതും കുട്ടികളെ തെറ്റായ മാർഗങ്ങളിലേക്കും ലഹരി ഉപയോഗത്തിലേക്കും മറ്റും നയിക്കുന്ന അപകട കളികൾ നിയന്ത്രിക്കപ്പെടണം എന്ന ആവശ്യം ശക്തമാണ്.
എന്നാൽ സ്വകാര്യത ലംഘിക്കുന്നുവെന്ന ആരോപണം മറിയം ഗെയിം തയ്യാറാക്കിയവർ നിഷേധിച്ചു. വിവരങ്ങൾ സൂക്ഷിച്ചുവെക്കാറില്ല എന്നാണ് അവരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.