അൽെഎൻ: യു.എ.ഇയിലെ പ്രവാസികളുടെ കായിക മാമാങ്കം എന്ന് വിശേഷിപ്പിക്കുന്ന ബ്ലൂ സ്റ്റ ാർ കുടുംബ കായികമേളയും രജത ജൂബിലി ആഘോഷവും നവംബർ 29ന് രാവിലെ എട്ടുമുതൽ രാത്രി ഒമ്പ തുവരെ അൽ ഐൻ ഇക്വസ്ട്രിയൻ റഗ്ബി ക്ലബിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തി ൽ അറിയിച്ചു.
പ്രമുഖ ഇന്ത്യൻ ഫുട്ബാളർ യു. ഷറഫലി ദീപശിഖ തെളിയിക്കും. 54ൽപരം വ്യക്തിഗത മത്സരങ്ങളും 12ൽപരം ടീം ഇനങ്ങളും ഉൾക്കൊള്ളുന്ന ഇൗ വർഷത്തെ മേളയിൽ ആയിരങ്ങൾ പങ്കുചേരും. കഴിഞ്ഞ വർഷം നാലായിരത്തിലേറെ കായിക താരങ്ങളാണ് പങ്കെടുത്തത്.
ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾക്ക് പുറമെ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന ഫൺ ഗെയിംസ്, സ്ത്രീകൾക്കും വെറ്ററൻസ് വിഭാഗത്തിനുമുള്ള ഇനങ്ങൾ തുടങ്ങിയവയുമുണ്ടാവും. യു.എ.ഇയിലെ പ്രമുഖ ടീമുകൾ മേളയിൽ മാറ്റുരക്കും. സ്പോർട്സ് മേളയുടെ ബ്രോഷർ പ്രകാശനം അന്തർദേശീയ പുരസ്കാരം നേടിയ നടൻ ഇന്ദ്രൻസ് നിർവഹിച്ചു.
ബ്ലൂ സ്റ്റാർ പ്രസിഡൻറ് തുളസി ദാസ്, ജനറൽ സെക്രട്ടറി ജാബിർ ബീരാൻ, ബ്ലൂ സ്റ്റാർ സ്ഥാപകൻ ഉണ്ണീൻ, മുഖ്യ രക്ഷാധികാരികളായ ജിമ്മി, പി.കെ. ബഷീർ, ഡോ. ശശി സ്റ്റീഫൻ, സ്പോർട്സ് സെക്രട്ടറി പി.ടി. ഇഖ്ബാൽ, മേള കോഒാഡിനേറ്റർ കോയ മാസ്റ്റർ, ടെക്നിക്കൽ മാനേജർ ഹുസൈൻ മാസ്റ്റർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. വിവരങ്ങൾക്ക് ഫോൺ: 0505735750, 0505237142, 0508478555.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.