ദുബൈ: ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി യു.എ.ഇ ജനത ഒരുക്കുന്ന രക്തസാക്ഷി സ്മരണാഞ്ജലി ദുബൈ കെ.എം.സി.സിയിലും സംഘടിപ്പിക്കും.
രാജ്യത്തിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ ജീവൻ സമർപ്പിച്ച പോരാളികൾക്കുള്ള അഭിവാദ്യമായിട്ടാണ് യു.എ.ഇ ഈ ദിനം കൊണ്ടാടുന്നത്.
നവംബർ 30ന് രാത്രി ഏഴുമണിക്ക് നടക്കുന്ന ചടങ്ങിൽ അറബ് പ്രമുഖരും കെ.എം.സി.സി നേതാക്കളും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമുൾപ്പെടെ പ്രമുഖർ സംബന്ധിക്കും.
ധീര രക്ത സാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ച് തയാറാക്കിയ പ്രത്യേക ഡോക്യുമെന്ററി പ്രദർശനവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.