ദുബൈ: ലത്തീഫ ആശുപത്രി രക്തബാങ്ക്, ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ) എന്നിവയുടെ സഹകരണത്തോടെ ദുബൈ നഗരസഭ കോർപ്പറേറ്റ് മാർക്കറ്റിങ് വിഭാഗം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സായിദ് വർഷാചരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ നഗരസഭ അധികൃതരും ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ ആവേശപൂർവം പെങ്കടുത്തു. മാനുഷിക മൂല്യങ്ങൾശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടി മികച്ച ആരോഗ്യ ബോധവത്കരണത്തിനും സഹായകമാണെന്ന് പി.ആർ. വിഭാഗം മേധാവി ഉമർ അൽ മറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.