രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ദുബൈ: രക്തദാനത്തേക്കാൾ വലിയ ദാനമില്ല എന്ന സന്ദേശവുമായി ചേറ്റുവ ഫ്രണ്ട്സ് ആർട്സ് ക്ലബ് ഓവർസീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബൈ ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ദുബൈ ലതീഫ ആശുപത്രിയിൽ നടന്ന ക്യാമ്പിൽ അമ്പതോളം ക്ലബ് പ്രവർത്തകർ പങ്കെടുത്തു. എഫ്.എ.സി ഓവർസീസ് കമ്മിറ്റി സെക്രട്ടറി അബുതാഹിർ അഷറഫ്, ജലീൽ ഹംസ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ദുബൈ ഹെൽത്ത് അതോറിറ്റി സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
അസുഖം ബാധിച്ച് ആശുപത്രികളിൽ എത്തുന്നവർക്കും അപകടങ്ങളിൽ അത്യാഹിതം സംഭവിക്കുന്നവർക്കും ഉപകാരപ്രദമാണ് ഇത്തരം പ്രവർത്തനമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ അഭിനന്ദന കുറിപ്പിൽ അറിയിച്ചു. വർഷങ്ങളായി രക്തദാന, നേത്രദാന രംഗത്ത് പ്രവർത്തിക്കുന്ന എഫ്.എ.സി ഓവർസീസ് ഇത് മൂന്നാം തവണയാണ് യു.എ.ഇയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.