????????? ???? ????????? ????????? ?????? ????? ???? ?????? ?????????

റാസല്‍ഖൈമ തീരത്തെ  ‘പക്ഷി സാഗരം’ വൈറലായി

റാസല്‍ഖൈമ: സാമൂഹിക മാധ്യമങ്ങളില്‍ കൗതുക ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി നീലാകാശത്തെ കറുപ്പ് പുതപ്പിച്ച് റാസല്‍ഖൈമ. അല്‍ മര്‍ജാന്‍ ദ്വീപില്‍  കഴിഞ്ഞ ദിവസങ്ങളില്‍ പറന്നിറങ്ങിയത് ലക്ഷോപലക്ഷം ദേശാടനപക്ഷികള്‍. കൂട്ടമായത്തെുന്ന പക്ഷികള്‍ കടലിന് മുകളില്‍ വന്‍ ‘സൈനികവിന്യാസ’ത്തിന്‍െറ പ്രതീതി സൃഷ്ടിക്കുന്നത് ഏവരിലും ആകാംക്ഷയുളവാക്കുന്ന കാഴ്ചയാണ്. ആയിരത്തോളം വരുന്ന പക്ഷികൂട്ടങ്ങള്‍ മാത്രമായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ഇവിടെ വിരുന്നത്തെിയിരുന്നത്. കഴിഞ്ഞ ഒരാഴ്ചയോളമായി ഏകദേശ കണക്ക് പറയാന്‍ കഴിയാത്ത വിധം കടല്‍ പക്ഷികള്‍ പറന്നിറങ്ങുന്നതാണ് ആകാംക്ഷയുളവാക്കുന്ന ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. 
ശൈത്യമത്തെിയാല്‍ റാസല്‍ഖൈമയിലെ കണ്ടല്‍ കാടുകളോട് ചേര്‍ന്ന തടാകങ്ങളില്‍ വെളുപ്പ് നിറത്തിലുള്ളതും ദ്വീപുകളില്‍ കറുപ്പ് നിറത്തിലുള്ള കടല്‍ പക്ഷികളും പര്‍വതനിരകളില്‍ പ്രത്യേക നിറങ്ങളിലുള്ള പക്ഷികളും വിരുന്നത്തെുക പതിവാണ്. 
ഇവയുടെ വരവ് സന്ദര്‍ശകര്‍ക്ക് നയനാന്ദകരമായ കാഴ്ചയും സമ്മാനിച്ചിരുന്നു. എന്നാല്‍, ഇക്കുറി വന്‍ പക്ഷി സംഘത്തിന്‍െറ വരവ് പ്രകൃതി ദുരന്തത്തിന് മുന്നോടിയാണെന്ന് വരെയുള്ള വര്‍ത്തമാനങ്ങളാണ്് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ വരുന്നത്.. 
പ്രഭാതത്തിലും വൈകുന്നേരം നാല് മണിയോടെയുമാണ് അല്‍മര്‍ജാന്‍ ദ്വീപില്‍ ദേശാടനപക്ഷികളുടെ വരവെന്നാണ് ദൃക്സാക്ഷികളുടെ സാക്ഷ്യം. അരമണിക്കൂറോളം തീരങ്ങളില്‍ വട്ടമിട്ട് പറന്ന ശേഷം വന്ന ദിക്കുകളിലേക്ക് തന്നെ മടങ്ങുകയാണ് പക്ഷികളുടെ രീതി.
മുട്ടയിടാനും മറ്റും മറ്റൊരു ദേശത്തേക്ക് പറക്കുന്ന പക്ഷികളാണ് ദേശാടനപക്ഷികള്‍. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടാണ് ഇവയുടെ ദേശാടനം നടക്കുക. വലാഹപക്ഷികളുടെയും രാജഹംസങ്ങളുടെയും ദേശാടനം കാളിദാസ കൃതികളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധേയമാണ്. ലക്ഷകണക്കിന് വരുന്ന ദേശാടനപക്ഷികൂട്ടങ്ങളുടെ സഞ്ചാരം സാധാരണയായി കാനഡ, അമേരിക്ക, മെക്സിക്കോ, ബ്രസീല്‍, കൊളമ്പിയ, വെനിസ്വല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവരുന്നത്.

Tags:    
News Summary - Birds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.