ആരിഫ് മുഹമ്മദ്
Posted On
date_range Updated On
date_range ദുബൈയിൽ ബൈക്കപകടം; മലയാളി യുവാവ് മരിച്ചു
ദുബൈ: മലയാളി യുവാവ് ദുബൈയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി മിസ്റ്റി ഹെവൻസ് വില്ലയിൽ എസ്. ആരിഫ് മുഹമ്മദാണ് (33) മരിച്ചത്. ആൽമക്തൂം എയർപോർട്ട് റോഡിൽ ഇന്നലെ രാവിലെയാണ് അപകടം.
ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയിലെ ഡാറ്റസയന്റിസ്റ്റ് ആണ് ആരിഫ്. കാർഷിക സർവകലാശാല അധ്യാപകനായിരുന്ന പ്രഫ. ശരീഫിന്റെയും, കൃഷിവകുപ്പ് മുൻ ജോ.ഡയറക്ടർ താജുന്നീസയുടെയും മകനാണ്. സഹോദരൻ: ഹുസൈൻ. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.