ദുബൈ: പാരമ്പര്യ തനിമയും ആധുനിക മികവും ഒത്തുചേർന്ന ട്രെൻഡി ആഭരണങ്ങളുടെ അതിവിപുല ശേഖരവുമായി ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിൽ ‘ബിഗ്ഗസ്റ്റ് ജ്വല്ലറി സെയിൽ’ ഫെസ്റ്റിവൽ ആരംഭിച്ചു. ജോയ് ആലുക്കാസിന്‍റെ യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ, മലേഷ്യ, സിംഗപ്പൂർ, ആസ്ട്രേലിയ ഷോറൂമുകളിൽ ജൂൺ 14 വരെയാണ് ഫെസ്റ്റിവൽ. ഗോൾഡ്, ഡയമണ്ട്, പോൾകി, പ്രഷ്യസ് ജെംസ്റ്റോൺ വിഭാഗങ്ങളിലെ ആഭരണ ശേഖരമാണ് ഫെസ്റ്റിവെല്ലിലുള്ളത്. കൂടാതെ, ആഭരണങ്ങളുടെ പണിക്കൂലിയിൽ 40 ശതമാനം കിഴിവും പഴയ വജ്രാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ 100 ശതമാനം മൂല്യവും ലഭിക്കും. ഉപഭോക്താക്കൾക്ക് ആവശ്യമായ ആഭരണങ്ങൾ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയാണ് ബിഗ്ഗസ്റ്റ് ജ്വല്ലറി സെയിൽ ഫെസ്റ്റിവൽ ഒരുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജോയ് ആലുക്കാസ് ജ്വല്ലറി സി.ഇ.ഒ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
പരമ്പരാഗത ഡിസൈനുകൾ മുതൽ ആധുനിക രീതിയിലുള്ള വൈവിധ്യമാർന്ന ആഭരണ ശേഖരമാണ് ഫെസ്റ്റിവെല്ലിൽ ഒരുക്കിയിരിക്കുന്നത്. വിവാഹ ആവശ്യങ്ങൾക്കായുള്ള ഹെവി സെറ്റുകൾ, മംഗൾസൂത്രകൾ, വളകൾ എന്നിവയ്ക്ക് പുറമെ നിത്യേന ഉപയോഗിക്കാവുന്ന ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും ഇതിന്‍റെ ഭാഗമാണ്. വജ്രാഭരണങ്ങൾക്ക് മാത്രമായി പ്രത്യേക ഡിസൈനുകളും മരതകം, മാണിക്യം തുടങ്ങിയ അമൂല്യ രത്നങ്ങൾ പതിപ്പിച്ച മനോഹരമായ ആഭരണങ്ങളും ഷോറൂമുകളിൽ ലഭ്യമാണ്. സീസണൽ ഫെസ്റ്റിവെല്ലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ജോയ് ആലുക്കാസ് ഷോറൂമുകളിലോ joyalukkas.com എന്ന ഔദ്യോഗിക വെബ്സൈറ്റിലോ സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.