അബൂദബി: ഒമ്പതാമത് ഭരത് മുരളി സ്മാരക നാടകോത്സവത്തിന് ഡിസംബര്‍ 11, ചൊവ്വാഴ്ച അബൂദബ ി കേരള സോഷ്യല്‍ സെൻററില്‍ തിരശ്ശീല ഉയരും. യു.എ.ഇ യുടെ വിവിധ എമിറേറ്റുകളില്‍ നിന്നു ള്ള ഒമ്പത് നാടകങ്ങളാണ് മത്സരത്തില്‍ പെങ്കടുക്കുന്നത്. എല്ലാ ദിവസവും രാത്രി എട്ടിന ് ആരംഭിക്കുന്ന നാടകോത്സവം ഡിസംബര്‍ 30 വരെ നീണ്ടു നില്ക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യു.എ.ഇ യിലെ നാടക പ്രവര്‍ത്തനങ്ങളില്‍ വിപ്ലവാത്മകമായ ചലനം സൃഷ്ടിക്കാന്‍ കേരള സോഷ്യല്‍ സെൻറര്‍ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദേശീയ, അന്തര്‍ദ്ദേശീയ രംഗത്ത് ശ്രദ്ധേയരായ സിനിമാ നാടക പ്രവര്‍ത്തകരാണ് ഒാരോ നാടകത്തിനും പിന്നിലുള്ളത്. സുവീരന്, ഡോ. സാംകുട്ടി പട്ടംകരി, ജിനോ ജോസഫ്, ഷൈജു അന്തിക്കാട്, സുധീര്‍ ബാബൂട്ടന്, പ്രശാന്ത് നാരായണ്‍, ഷിനില്‍ വടകര, അജയ് അന്നൂര്‍, കെ.വി. ബഷീര്‍ എന്നിവരുടെ സംവിധാനത്തിലാണ് ഇത്തവണത്തെ നാടകങ്ങള്‍ അരങ്ങേറുന്നത്.
ഡിസംബര്‍ 11 ന് യുവകലാ സാഹിതി അബൂദബിയുടെ 'ഭൂപടം മാറ്റിവരയ്ക്കുമ്പോള്‍' എന്ന നാടകത്തോടെയാണ് നാടക മത്സരത്തിെൻറ തിരശ്ശീല ഉയരുക.13ന് ഐ.എസ്.സി അജ്മാന് അവതരിപ്പിക്കുന്ന 'നഖശിഖാന്തം', 14ന് കനല് ദുബൈ അവതരിപ്പിക്കുന്ന 'പറയാത്ത വാക്കുകള്‍', 16ന് കല അബൂദബി അവതരിപ്പിക്കുന്ന 'മക്കള്‍ക്കൂട്ടം', 18ന് അബൂദബി മലയാളി സമാജം അവതരിപ്പിക്കുന്ന 'കനല്‍പ്പാടുകള്‍', 21ന് അല്‍ ഖൂസ് തിയേറ്റര്‍ ദുബൈ അവതരിപ്പിക്കുന്ന 'വാത്'', 27ന് അബൂദബി ശക്തി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന 'പണി', 28ന് അലൈന്‍ മലയാളി സമാജം അവതരിപ്പിക്കുന്ന 'സംസ്കാര', 29ന് തിയേറ്റര്‍ ദുബൈ അവതരിപ്പിക്കുന്ന 'ഭാസ്കരപട്ടേലരും തൊമ്മിയുടെ ജീവിതവും' എന്നീ നാടകങ്ങൾ അരങ്ങേറും. മികച്ച നാടകം, രണ്ടാമത്തെ നാടകം, മികച്ച സംവിധായകന്, മികച്ച നടന്, മികച്ച നടി, രണ്ടാമത്തെ നടന്, രണ്ടാമത്തെ നടി, മികച്ച ബാലതാരം, പ്രകാശവിതാനം, പശ്ചാത്തല സംഗീതം, ചമയം, രംഗ സജ്ജീകരണം എന്നീ പുരസ്കാരങ്ങള്‍ക്ക് പുറമെ യു.എ.ഇ.യില്‍ നിന്നുള്ള ഏറ്റവും മികച്ച സംവിധാകനെയും മികച്ച നാടകകൃത്തിനെയും തെരഞ്ഞെടുക്കും.
ഡിസംബര്‍ 30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ വിധിപ്രഖ്യാപനവും സമ്മാനദാനവും നടക്കും. മികച്ച നാടകത്തിനു ഭരത് മുരളി സ്മാരക എവര്‍ റോളിങ്ങ് ട്രോഫിയും മികച്ച രണ്ടാമത്തെ നാടകത്തിനു കേരള സോഷ്യല്‍ സെൻറർ സ്ഥാപകരില്‍ ഒരാളും മുന്‍ ജനറല്‍ സെക്രട്ടറിയുമായ എം.ആര്. സോമെൻറ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ട്രോഫിയും നല്‍കും. നാടക രംഗവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരായിരിക്കും വിധികര്‍ത്താക്കൾ. കേരള സോഷ്യല്‍ സെൻറര്‍ പ്രസിഡൻറ് എ.കെ.ബീരാന്‍കുട്ടി, ജനറല്‍ സെക്രട്ടറി ബിജിത് കുമാര്‍, കലാവിഭാഗം സെക്രട്ടറി കണ്ണന് ദാസ്, ജോയൻറ് സെക്രട്ടറി വേണുഗോപാല്‍, അഹല്യ ഹോസ്പിറ്റല്‍ മാനേജര്‍ സൂരജ്, അല്‍ സബീല്‍ ഇലക്ട്രോണിക്സ് പ്രതിനിധി റഷീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.