ഫെയിം പാർക്കിൽ ഷംസുദ്ദീൻ നെല്ലറ
ഇതൊരു സ്വകാര്യ മൃഗശാലയാണ്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രം പ്രവേശനമുള്ള ആഡംബര മൃഗശാല. ദുബൈ നഗരത്തിന് നടുവിൽ ഇങ്ങനൊരു മൃഗശാലയോ എന്ന് അത്ഭുതപ്പെേടണ്ട. യു.എ.ഇയിലെ പ്രമുഖ സംരംഭകൻ സെയ്ഫ് അഹ്മദ് ബെൽഹസയുടെ ഉടമസ്ഥയിലാണ് പുലിയും സിംഹവും ജിറാഫുമെല്ലാമുള്ള 'ഫെയിം പാർക്ക്'. സന്ദർശകരുടെ പട്ടികയെടുത്താൽ ലയണൽ മെസി മുതൽ സൽമാൻ ഖാൻ വരെയുള്ള സിനിമ- സ്പോർട്സ് താരങ്ങളുടെ നീണ്ട നിരയുണ്ട്. സന്ദർശനം പരിമിതപ്പെടുത്തിയിരിക്കുന്ന ഇവിടേക്ക് പ്രത്യേക ക്ഷണം ലഭിച്ചാണ് 'ഗൾഫ് മാധ്യമം' എത്തിയത്.
പഞ്ചനക്ഷത്ര പാർക്ക്
മൃഗങ്ങൾക്ക് ആഡംബര സുഖ സൗകര്യങ്ങളൊരുക്കിയിരിക്കുന്ന പഞ്ചനക്ഷത്ര പാർക്കാണ് ഫെയിം പാർക്ക്. പൊരിഞ്ഞ ചൂടിൽ ക്ഷീണം തോന്നുേമ്പാൾ കയറിക്കിടക്കാൻ എ.സി മുറികൾ, ചെറിയ ജീവികൾക്ക് മണ്ണിനടയിൽ നിർമിച്ച പ്രത്യേക മാളങ്ങൾ, ദിവസവും 50 കിലോയുടെ മുകളിൽ ഇറച്ചി ഭക്ഷിക്കുന്ന മൃഗങ്ങൾ, മേഞ്ഞ് നടക്കാൻ വിശാലമായ സ്ഥലങ്ങൾ ഇവയെല്ലാം ഈ പാർക്കിെൻറ പ്രത്യേകതയാണ്. ചെറിയ അണ്ണാരക്കണ്ണൻ മുതൽ സൈബീരിയൻ പുലി വരെ ഇവിടെയുണ്ട്. സന്ദർശകരാണ് ജിറാഫിന് ഭക്ഷണം കൊടുക്കുന്നത്.
ഇലകൾ നമ്മുടെ വായിൽ കടിച്ചു പിടിച്ചാൽ മതി, ജിറാഫ് കടിച്ചെടുത്ത് ഭക്ഷിച്ചോളും. ഇണങ്ങിയ ജിറാഫുകളായതിനാൽ പേടികൂടാതെ സന്ദർശകർക്ക് ഇടപഴകാം. കരടികളുടെയും സിംഹത്തിെൻറയും വായിൽ ഭക്ഷണം വെച്ച് കൊടുക്കാനും സന്ദർശകർക്ക് അവസരമുണ്ട്.
ജംഗ്ൾ ബുക്കിലെ ബല്ലുവിനെ അറിയാത്തവർ വളരെ കുറവായിരിക്കും. ഇവെൻറ ഗണത്തിൽപെട്ട 'ബല്ലു'മാരും ഇവിടെയുണ്ട്. വരയൻ പുലി, കുരങ്ങൻമാർ, കരടി, അപൂർവയിനം പക്ഷികൾ, പാമ്പ് തുടങ്ങിയവയെല്ലാം പാർക്കിെൻറ ഭാഗമാണ്. സിംഹവും പുലയും ചേർന്ന 'ലൈഗറുമായുള്ള' (ലയൺ+ടൈഗർ) വടംവലിയാണ് മറ്റൊരു പ്രത്യേകത. ഇവനെ വടംവലിച്ച് തോൽപിച്ചവർ അപൂർവമാണ്. ഒരുമാതിരിപ്പെട്ട മല്ലൻമാർക്കൊന്നും ഇവനോട് മുട്ടിനിൽക്കാൻ കഴിയില്ല. ഈജിപ്ഷ്യൻ നടനും ഗായകനും റാപ്പറും ഡാൻസറും നിർമാതാവുമായ മുഹമ്മദ് റമദാനാണ് ആദ്യമായി ലൈഗറിനെ മലർത്തിയടിച്ചത്.
വി.ഐ.പികളുടെ കേന്ദ്രം
ദുബൈയിലെത്തുന്ന ഒട്ടുമിക്ക വി.ഐ.പികളും ഫെയിം പാർക്കിലെത്താറുണ്ട്. ഫുട്ബാൾ താരങ്ങളായ ലയണൽ മെസി, ഡീഗോ മറഡോണ, മാർക്കസ് റാഷ്ഫോഡ്, ബെഞ്ചമിൻ മെൻഡി, ഹക്കീമി, സൽമാൻ ഖാൻ, യൂസുഫ് പഠാൻ, ഇർഫാൻ പഠാൻ, ശ്രേയസ് അയ്യർ, സഞ്ജയ് ദത്ത്, സാക്ഷി ധോണി, എഡേഴ്സൺ... അങ്ങിനെ നീണ്ടു പോകുന്ന ആ നിര. ഇടക്കിടെ നടത്തുന്ന സോഷ്യൽ മീഡിയ മത്സരങ്ങളിലെ വിജയികൾക്കും ഇവിടേക്ക് പ്രവേശനം അനുവദിക്കാറുണ്ട്. ബെൽഹസയുടെ ബിസിനസ് സുഹൃത്തുക്കൾക്കും ഇവിടെ സന്ദർശനം അനുവദിക്കുന്നു. നെല്ലറ ഗ്രൂപ്പ് എം.ഡി ഷംസുദ്ദീൻ നെല്ലറ ഉൾപെടെയുള്ളവർ ബെൽഹസ പാർക്കിലെ സന്ദർശകരാണ്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ ഇൻഫ്ലുവൻസർമാരും ഇവിടെ സന്ദർശിക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ 2.1 മില്യൺ ഫോളോവേഴ്സുള്ള സെയ്ഫ് ബെൽഹസക്ക് (sb_belhasa) ഇന്ത്യക്കാരോട് പ്രത്യേക മമതയാണ്. പ്രത്യേക അതിഥികളിൽ നല്ലൊരു ശതമാനവും ഇന്ത്യക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.