ആർ.ടി.എയിൽ ടാക്​സി ഡ്രൈവറാകാം

ദുബൈ: ഡ്രൈവറാകാൻ താൽപര്യമുള്ളവരെ ദുബൈ റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ ​അതോറിറ്റി (ആർ.ടി.എ) വിളിക്കുന്നു.ജൂൺ 11 മുതൽ 15 വരെയാണ്​ ഇൻറർവ്യൂ. ദുബൈ മുഹൈസന അമ്മാൻ സ്​ട്രീറ്റിൽ വൈകീട്ട്​ നാല്​ മുതൽ എട്ട്​ വരെ നടക്കുന്ന ഇൻറർവ്യൂവിൽ പ​ങ്കെടുക്കാൻ താൽപര്യമുള്ളവർ വാട്​സ്​ആപ്​ വഴിയോ ഇ–മെയിൽ വഴിയോ സി.വി അയക്കണം. recruitment@dtc.gov.ae എന്ന വിലാസത്തിൽ ഇ–മെയിൽ അയക്കുകയോ 0565151791 എന്ന വാട്​സ്​ആപ്​ നമ്പറിൽ മെസേജ്​ അയക്കുകയോ ചെയ്യണം. ​

ഡ്രൈവിങ്​ ലൈസൻസ്​ ഇല്ലാത്തവർക്കും പ​ങ്കെടുക്കാം. പ്രായപരിധി 23-55. ജോലി ലഭിക്കുന്നവർക്ക് മികച്ച ശമ്പളവും​ താമസസൗകര്യവും ആരോഗ്യ ഇൻഷുറൻസുമാണ്​ ആർ.ടി.എ വാഗ്​ദാനം ചെയ്യുന്നത്​.

ഇൻറർവ്യൂവിന്​ ഹാജരാകുന്നവർ വിസ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം. വാക്​സിനെടുത്തവരാണെങ്കിൽ വാക്​സിനേഷൻ കാർഡും അല്ലാത്തവർ പി.സി.ആർ ടെസ്​റ്റ്​ നടത്തിയതി​െൻറ രേഖയും ഹാജരാക്കണം.

Tags:    
News Summary - Become a taxi driver in RTA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.