പൊലീസിന് മർദനം: യുവതിയെ ശിക്ഷക്ക് ശേഷം നാടുകടത്തും
ദുബൈ: മദ്യപിച്ച് ബഹളംവെച്ച സഹയാത്രികനെ പിടികൂടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച 21കാരിയായ യുവതിയെ ജയിൽശിക്ഷക്ക് ശേഷം നാടുകടത്തും. യുക്രെയ്ൻ യുവതിയെയാണ് ദുബൈ ക്രിമിനൽ കോടതി ശിക്ഷിച്ചത്. ജനുവരി ഒന്നിന് ജുമൈറ ബീച്ച് റസിഡൻസിലെ ഡാൻസ് ക്ലബിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന റഷ്യൻ യുവാവും യുവതിയും നിയമങ്ങൾ ലംഘിച്ച് ക്ലബിന്റെ പരിസരങ്ങളിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ദമ്പതികളോട് നിയമം അനുസരിക്കണമെന്നും പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. ഇതിനെ എതിർത്ത റഷ്യൻ യുവാവ് പൊലീസ് ഉദ്യോഗസ്ഥനെ അപമാനിച്ചു. ഇതിനിടെ യുക്രെയ്ൻ യുവതി സംഭവത്തിൽ ഇടപെടുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.