അബൂദബി:  ആരോഗ്യ-സുരക്ഷാ നിലവാരം പാലിക്കാത്ത മുസഫ വ്യവസായ മേഖലയിലെ 35 സലൂണുകൾക്ക്​ മുന്നറിയിപ്പ്​. അബുദബി നഗരസഭ അധികൃതർ മൂന്നു ദിവസമായി നടത്തിയ  പരിശോധനയിലാണ്​ പ്രശ്​നങ്ങൾ കണ്ടെത്തിയത്​. പരിശോധനക്കൊപ്പം വൃത്ത​ിയോടും സുരക്ഷയോടെയും ജോലി ചെയ്യുന്നതു സംബന്ധിച്ച്​ ബാർബർ തൊഴിലാളികൾക്ക്​ ബോധവത്​കരണവും നൽകുന്നുണ്ട്​. 235 സ്​ഥാപനങ്ങളിലാണ്​ പരിശോധന നടത്തിയത്​.

പലയിടങ്ങളിലും ഉപകരണങ്ങൾ അണുവിമുക്​തമാക്കുന്നതിൽ വീഴ്​ച കണ്ടെത്തി. റേസറുകളും ഉപകരണങ്ങളും വൃത്തിയായും കൃത്യമായും സൂക്ഷിക്കുന്നില്ലെന്നും ഒാ​േരാ തവണ ഉപയോഗിച്ച ശേഷവും നന്നായി വൃത്തിയാക്കുന്നില്ലെന്നും ചില സ്​ഥാപനങ്ങളിൽ നിന്ന്​ വ്യക്​തമായി. പ്രഥമ ശുശ്രൂഷാ കിറ്റ്​ ഇല്ലാത്തതും അഗ്​നി ശമന സംവിധാനങ്ങൾ ഒരുക്കാത്തതും കണ്ടെത്തിയിട്ടുണ്ട്​.

ജനങ്ങളുടെയും സമൂഹത്തി​​െൻറയും ആരോഗ്യം സംരക്ഷിച്ചു നിർത്തുന്നതിൽ സലൂണുകൾക്കുള്ള പങ്ക്​ ബോധ്യപ്പെടുത്തിയ ഉ​േദ്യാഗസ്​ഥർ നിയമം ലംഘിക്കുകയും ശുചിത്വത്തിൽ വീഴ്​ച വരുത്തുകയും ചെയ്യുന്ന സ്​ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്നും വ്യക്​തമാക്കി.  


 

Tags:    
News Summary - barbarshops-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.