ഉമ്മുല്‍ഖുവൈന്‍: യു.എ.ഇയുടെ 45ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ സീസണ്‍ രണ്ട് സമാപിച്ചു. മുന്‍ ചമ്പ്യന്മാരെ ഉള്‍പെടുത്തിയുള്ള എലൈറ്റ്, ചാമ്പ്യരല്ലാത്തവരടങ്ങുന്ന ക്ളാസിക്, 40 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള മാസേ്റ്റേഴ്സ്, 45 വയസ്സിന് മുകളിലുള്ളവര്‍ ഉള്‍പ്പെടുന്ന വെറ്ററന്‍സ് എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് മല്‍സരം നടന്നത്.
എലൈറ്റ് വിഭാഗത്തില്‍ ശിബില്‍അബ്ദുല്ല, അസബ് വിനോദ് ശങ്കര്‍, ക്ളാസിക് വിഭാഗത്തില്‍ ദീപു വേണു ഗോപാല്‍ ജുനൈദ്, ഷനൂജ് നമ്പ്യാര്‍ ലിജോ ജോര്‍ജ്, മാസ്റ്റേഴ്സ് വിഭാഗത്തില്‍ ഇന്തോനേഷ്യക്കാരായ ഷാനവാസ്അലംസിയ, പാകിസ്താനികളായ വക്കാസ് ശുഐബ്, വെറ്ററന്‍സ് വിഭാഗത്തില്‍ അലംസിയ ഫഹാനി, ഷാജി ദാസ് സജി മേനോന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അസോസിയേഷന്‍ പ്രസിഡന്‍റിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന ചടങ്ങില്‍ ഉമ്മുല്‍ഖുവൈന്‍ എമിഗ്രേഷന്‍ അസി.ഡയറക്ടര്‍ ക്യാപ്റ്റന്‍ ഖാലിദ് അല്‍ഗാവി മുഖ്യാതിഥിയായിരുന്നു. മല്‍സരങ്ങളിലെ വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും രാജേന്ദ്ര കിനി,വിനോദ് നമ്പ്യാര്‍, അബ്ദുല്ല, റജി ദാമോദര്‍ തുടങ്ങിയവര്‍ സമ്മാന ദാനം നിര്‍വ്വഹിച്ചു. ജന സെക്രട്ടറി ജിമ്മി ജോസഫ് സ്വാഗതവും കായിക വിഭാഗം കോര്‍ഡിനേറ്റര്‍ അസീം അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.