ബാഡ്​മിൻറൺ ടൂർണമെൻറ്​ സംഘടിപ്പിച്ചു

അജ്​മാന്‍: ഇന്ത്യയുടെ 75ാമത്തെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുടെ ഭാഗമായി 'ഇൻഡിപെൻഡൻസ്‌ കപ്പ് 2021' എന്നപേരിൽ ഐ.എസ്​.സി അജ്​മാൻ ബാഡ്​മിൻറൺ ടൂർണ​െമൻറ്​നടത്തി.

ഐ.എസ്​.സി സ്പോർട്​സ്​ ഹാളിൽ ആഗസ്​റ്റ്​ 12, 13 തീയതികളിലാണ്​ പുരുഷ വിഭാഗം ഡബിൾസ്‌, വനിത വിഭാഗം ഡബിൾസ്‌ മത്സരങ്ങൾ നടന്നത്‌. പുരുഷ വിഭാഗം എ,ബി എന്നീ ഗ്രൂപ്പുകളിൽ നടന്ന വാശിയേറിയ മത്സരത്തിൽ യഥാക്രമം അജയ്‌ കാർലോസ് - കൃഷ്ണപ്രസാദ്‌‌ ടീമും, റഷീദ്‌ - ഷിഹാസ്‌ ടീമും ഫൈനലിൽ വിജയികളായി. സജുകുമാർ - സ്​മിതേഷ്‌ ടീം എ ഗ്രൂപ്പിലും സിബി- ഡൊമനിക്‌ ടീം ബി ഗ്രൂപ്പിലും രണ്ടാംസ്ഥാനക്കാരായപ്പോൾ യഥാക്രമം നിതിൻ-അനന്തു ടീം, പുഷ്​പരാജ്‌-കുമാർ ടീം മൂന്നാംസ്ഥാനത്തെത്തി. വനിത വിഭാഗം മത്സരത്തിൽ ഫൈഹ ബഷീർ - ശ്രീവിദ്യ രാജേഷ്‌ സഖ്യം വിജയികളായി.

ചിത്തിര സജുകുമാർ-ഷെമിനി സനിൽ ടീം രണ്ടാംസ്ഥാനത്തും സമീഹ ഷാനി-പഞ്ചമി ഷൈജു ടീം മൂന്നാം സ്ഥാനത്തിനും അർഹരായി.വിജയികൾക്ക്‌ യു.എ.ഇയിലെ കലാകാരൻ നിസാർ ഇബ്രാഹീം രൂപകൽപന ചെയ്​ത ട്രോഫികൾ കൈമാറി.

Tags:    
News Summary - Badminton tournament organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.