Posted On
date_range Updated On
date_range ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
ദുബൈ: യു.എ.ഇ ബാഡ്മിന്റൺ കമ്യൂണിറ്റിയിൽ നിരവധി താരങ്ങളെ വളർത്തിയെടുത്ത യു.എ.ഇയിലെ പ്രമുഖ ക്ലബായ എയറോപ്ലെയ്ൻ യു.ബി.എൽ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ഷട്ടിൽ ബാഡ്മിന്റൺ ഗ്രൂപ് ടൂർണമെന്റ് സംഘടിപ്പിച്ചു. മാർച്ച് മൂന്നിന് ഷാർജ എക്ട്രാ സ്പോർട്സ് അക്കാദമിയിൽ വെച്ചായിരുന്നു മത്സരങ്ങൾ.ഒന്ന്, രണ്ട് സ്ഥാനക്കാർക്ക് യഥാക്രമം 8000, 5000 ദിർഹം കാഷ് അവാർഡും ട്രോഫിയും ലൈഫ് മെഡിക്കൽ സെന്റർ നൽകിയ സമ്മാനങ്ങളും സമ്മാനിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ കളിക്കാർ പങ്കെടുത്ത ടൂർണമെന്റിൽ എലൈറ്റ് ഉൾപ്പെടെ വിവിധ കാറ്റഗറിയിലുള്ള മത്സരങ്ങൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.