അബൂദബി: 11കാരനായ പാക് ബാലൻ അസാൻ മാജിദിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പ്രതി കുറ്റകൃത്യത്തിന് മാസങ്ങളോളം ആസൂത്രണം നടത്തിയതായി പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ചൊവ്വാഴ്ച നടന്ന വിചാരണയിലാണ് പ്രോസിക്യൂഷൻ കൊലപാതക ആസൂത്രണം സംബന്ധിച്ച വിശദ വിവരങ്ങൾ കോടതിയെ ധരിപ്പിച്ചത്. കുറ്റകൃത്യത്തിെൻറ വിശദാംശങ്ങൾ കേട്ട് അസാൻ മാജിദിെൻറ പിതാവ് കണ്ണീരണിഞ്ഞു.
നിരപരാധിയായ കുട്ടിക്ക് നേരെയുള്ള പ്രവൃത്തി അത്യന്തം ഭീകരവും മനുഷ്യത്വരഹിതവുമാണെന്ന് തെളിവുകൾ കോടതിക്ക് മുമ്പിൽ സമർപ്പിച്ചുകൊണ്ട് പ്രോസിക്യൂഷൻ പറഞ്ഞു. കെലാപാതകം കുട്ടിയുടെ കുടുംബത്തെയും സമൂഹത്തെയും ബാധിച്ചിട്ടുണ്ട്. പ്രതിക്ക് വധിശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട ബാലെൻറ രണ്ടാനമ്മയുടെ സഹോദരനും എ.സി മെക്കാനിക്കുമായ പാക് സ്വദേശിയാണ് കേസിലെ പ്രതി. ജൂൺ ഒന്നിന് പള്ളിയിൽ നമസ്കരിക്കാൻ പോയ അസാൻ മാജിദിനെ കാണാതായിരുന്നു. അടുത്ത ദിവസം അസാനിെൻറ മൃതദേഹം കുട്ടിയും കുടുംബവും താമസിക്കുന്ന കെട്ടിടത്തിെൻറ മേൽക്കൂരയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്ത്രീവേഷം ധരിച്ചെത്തിയാണ് ഇയാൾ കുട്ടിയെ മുകൾനിലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കൂട്ടിെകാണ്ടുപോകുന്ന വീഡിയോ പൊലീസ് പുറത്തുവിട്ടിരുന്നു.
കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം വസ്ത്രത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്നിരുന്ന കയർ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് പ്രതി കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകത്തിന് ശേഷം കയർ സംഭവസ്ഥലത്തുതന്നെ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. നമ്പർപ്ലേറ്റില്ലാത്ത വാഹനത്തിലാണ് ഇയാൾ എത്തിയിരുന്നത്. തിരിച്ച് വാഹനത്തിൽ കയറുന്നതിന് മുമ്പ് കൊലപാതക സമയത്ത് ധരിച്ചിരുന്ന സ്ത്രീവേഷം കെട്ടിടത്തിന് പുറത്തുള്ള മാലിന്യക്കുട്ടയിലെറിഞ്ഞതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.