ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ഏറ്റവും മഹനീയമായ ദിനങ്ങളിലൊന് നായിരുന്നു ചൊവ്വാഴ്ച. നിശ്ചയദാർഢ്യമുള്ള കുട്ടികൾ എന്നപ്രയോഗത്തെ അന്വർഥമാക്കുന ്ന മികവും പ്രതിഭയുമുള്ള അയ്യപ്പെൻറയും ഹർഷയുടെയും പുസ്തകങ്ങൾ പ്രകാശനം ചെയ്യപ് പെടുേമ്പാൾ അക്ഷരാർഥത്തിൽ ഇവിടമാകെ പ്രകാശം പരക്കുന്നുണ്ടായിരുന്നു.
അയ്യപ്പൻ അടൂർ എഴുതി രണ്ടു വർഷം മുൻപ് പുസ്തകോത്സവത്തിൽ പുറത്തിറക്കിയ എെൻറ ലോകം എന്ന കവിത സമാഹാരത്തിെൻറ അറബി പരിഭാഷ ആലമി, നേഹ. ഡി. തമ്പാെൻറ മലയാളം-ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ മരുപ്പച്ച എന്നിവയാണ് ചൊവ്വാഴ്ച വായന സമൂഹത്തിനു മുന്നിൽ സമർപ്പിക്കപ്പെട്ടത്. സെറിബ്രൽ പാൾസി എന്ന അവസ്ഥക്ക് ഇൗ കുഞ്ഞുങ്ങളെ തളർത്താൻ കഴിഞ്ഞില്ലെന്നും ലോകം അറിയപ്പെടുന്ന എഴുത്തുകാരായി മാറാനുള്ള കരുത്തുള്ളവരാണ് ഇരുവരുമെന്നും മേളയിൽ എത്തിച്ചേർന്ന ഏവർക്കും ബോധ്യപ്പെട്ടു. രണ്ടു വർഷം മുമ്പ് വിട്ടുപിരിഞ്ഞ മറ്റൊരു മിടുക്കിക്കുട്ടി ഹസീനയുടെ ഒാർമകൾക്ക് മുന്നിൽ ആദരമർപ്പിച്ചാണ് ചടങ്ങ് ആരംഭിച്ചത്. ഒ.എൻ.വിയെക്കുറിച്ച് അയ്യപ്പൻ എഴുതിയ കവിതയുടെ അറബി രൂപം അനുഗൃഹീത ഗായികയായി വളർന്നുവരുന്ന നവ്യ ഭാസ്കരൻ ആലപിച്ചു. നേഹയും ചൊല്ലി ചിന്തനീയമായ ഒരു കവിത.
ഷാർജ ഇന്ത്യൻ അസോസിയേഷൻ രക്ഷാധികാരി അഹ്മദ് മുഹമ്മദ് ഹമദ് അൽ മിദ്ഫ പുസ്തകോത്സവ എക്സ്റ്റേണൽ അഫയഴ്സ് എക്സിക്യൂട്ടിവ് മോഹൻ കുമാറിന് നൽകി പ്രകാശനം ചെയ്തു. കോൺസുൽ പ്രേം ചന്ദ്, എഴുത്തുകാരൻ കെ.വി. മോഹൻ കുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇ.പി. ജോൺസൻ, അൽ ഇബ്തിസാമ സ്കൂൾ പ്രിൻസിപ്പൽ ജയനാരായണൻ, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, മാത്തുക്കുട്ടി കടോൻ തുടങ്ങിയവർ പെങ്കടുത്തു. കവയിത്രി ജാസ്മിൻ സമീർ ആണ് അയ്യപ്പെൻറ പുസ്തകം അറബിയിലേക്ക് മൊഴിമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.