ദുബൈ: എമിറേറ്റ്സ് ഐഡി പുതുക്കാൻ അപേക്ഷിച്ചവർക്ക് പുതിയ കാർഡുകൾ ലഭിക്കുന്നതുവരെ മൊബൈലിലെ ഇ-കാർഡുകൾ ഉപയോഗിക്കാമെന്ന് അധികൃതർ. ഇ-കാർഡുകൾ പലസ്ഥാപനങ്ങളും സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐ.സി.എ) ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ഐ.സി.എയുടെ സ്മാർട്ട് ആപ്പിൽ (ICA UAE Smart) നിന്നാണ് ഇ-കാർഡുകൾ ഡൗൺലോഡ് ചെയ്യേണ്ടത്.
ഈ കാർഡുകളിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതോടെ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് എമിറേറ്റ്സ് ഐഡിയുടെ വിവരങ്ങൾ ലഭ്യമാകും. അച്ചടിച്ച കാർഡുകൾ ലഭിക്കുന്നതുവരെ ഇത് ഉപയോഗിക്കാം. അടിമുടി മാറ്റങ്ങളോടെയാണ് പുതിയ എമിറേറ്റ്സ് ഐഡി തയാറാക്കുന്നത്. ഇതിെൻറ ഭാഗമായാണ് കാർഡുകൾ ലഭിക്കാൻ വൈകുന്നത്. ഡിജിറ്റലൈസ് ചെയ്ത കാർഡുകളായിരിക്കും ഇനി ലഭിക്കുക. പുതിയ ഡിസൈനിൽ ഇറങ്ങുന്ന കാർഡ് കൂടുതൽ സുരക്ഷിതമാണെന്നാണ് വിലയിരുത്തൽ.
വ്യാജ ഐഡികളുടെ ഉപയോഗം ഇതുവഴി തടാൻ കഴിയും. പുതിയ കാർഡിെൻറ പി.ഡി.എഫ് കോപ്പികളാണ് ഐ.സി.എയുടെ ആപ്പുകളിൽ ലഭിക്കുന്നത്. എന്നാൽ, പുതിയ സിം കാർഡ്, ബാങ്കിങ് എന്നിവക്കായി പോകുേമ്പാൾ പലരും ഇ- കോപ്പികൾ സ്വീകരിക്കുന്നില്ല. ഇൗ സാഹചര്യത്തിലാണ് ഐ.സി.എ തന്നെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തത വരുത്തിയത്. ഈ കാർഡുകൾ എല്ലാ മേഖലകളിലും സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും ഐ.സി.എ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.