ദുബൈയിലെ പാർക്കുകൾക്ക്​ പുതിയ പ്രവർത്തന സമയം

ദു​ബൈ: എ​മി​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ക്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം പു​തു​ക്കി നി​ശ്ച​യി​ച്ച്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. ലേ​ക്​​സൈ​ഡ്​ പാ​ർ​ക്കു​ക​ൾ, റ​സി​ഡ​ൻ​ഷ്യ​ൽ പാ​ർ​ക്കു​ക​ൾ, ക​ളി സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​ക്കെ​ല്ലാം ബാ​ധ​ക​മാ​യ സ​മ​യ​മാ​ണ്​ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച വ​രെ രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി 11വ​രെ​യും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും എ​ല്ലാ ഒ​ഴി​വു​ദി​ന​ങ്ങ​ളി​ലും രാ​വി​ലെ എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ചെ 12 വ​രെ​യു​മാ​ണ്​ പ്ര​വ​ർ​ത്ത​ന സ​മ​യം. കു​ടും​ബ സൗ​ഹൃ​ദ വി​നോ​ദ പാ​ർ​ക്കു​ക​ൾ ധാ​രാ​ള​മു​ണ്ട്​ എ​മി​റേ​റ്റി​ൽ. നി​ല​വി​ലു​ള്ള​തി​ന്​ പു​റ​മെ പാ​ർ​ക്കു​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​രു​ങ്ങു​ന്നു​മു​ണ്ട്.

താ​മ​സി​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​യി എ​മി​റേ​റ്റി​ന്‍റെ ആ​ക​ർ​ഷ​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ്​ പൊ​തു പാ​ർ​ക്കു​ക​ളും വ്യ​തി​രി​ക്ത​മാ​യ വി​നോ​ദ ഇ​ട​ങ്ങ​ളും നി​ർ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന പാ​ദ​ത്തി​ൽ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി അ​ൽ വ​ർ​ഖ 1, 4 പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 80 ല​ക്ഷം ദി​ർ​ഹം ചെ​ല​വി​ൽ ര​ണ്ട് പാ​ർ​ക്കു​ക​ൾ നി​ർ​മി​ച്ചി​രു​ന്നു.

Tags:    
News Summary - Dubai parks have new opening hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.