Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎമിറേറ്റ്​സ്​ ഐ.ഡി...

എമിറേറ്റ്​സ്​ ഐ.ഡി പുതുക്കുന്നവരുടെ ശ്രദ്ധക്ക്​...പുതിയ കാർഡ്​ ലഭിക്കുന്നത്​ വരെ ഇ-കാർഡ്​ ഉപയോഗിക്കാം

text_fields
bookmark_border
എമിറേറ്റ്​സ്​ ഐ.ഡി പുതുക്കുന്നവരുടെ ശ്രദ്ധക്ക്​...പുതിയ കാർഡ്​ ലഭിക്കുന്നത്​ വരെ ഇ-കാർഡ്​ ഉപയോഗിക്കാം
cancel

ദു​ബൈ: എ​മി​റേ​റ്റ്​​സ്​ ഐ​ഡി പു​തു​ക്കാ​ൻ അ​പേ​ക്ഷി​ച്ച​വ​ർ​ക്ക്​ പു​തി​യ കാ​ർ​ഡു​ക​ൾ ല​ഭി​ക്കു​ന്ന​തു​വ​രെ മൊ​ബൈ​ലി​ലെ ഇ-​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന്​ അ​ധി​കൃ​ത​ർ. ഇ-​കാ​ർ​ഡു​ക​ൾ പ​ല​സ്​​ഥാ​പ​ന​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്​ പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ൻ​റി​റ്റി ആ​ൻ​ഡ്​ സി​റ്റി​സ​ൺ​ഷി​പ്​ (ഐ.​സി.​എ) ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത വ​രു​ത്തി​യ​ത്. ഐ.​സി.​എ​യു​ടെ സ്​​മാ​ർ​ട്ട്​ ആ​പ്പി​ൽ (ICA UAE Smart) നി​ന്നാ​ണ്​ ഇ-​കാ​ർ​ഡു​ക​ൾ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യേ​ണ്ട​ത്.

ഈ ​കാ​ർ​ഡു​ക​ളി​ലെ ക്യൂ ​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്യു​ന്ന​തോ​ടെ ബാ​ങ്കു​ക​ൾ ഉ​ൾ​​പ്പെ​ടെ​യു​ള്ള സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ എ​മി​റേ​റ്റ്​​സ്​ ഐ​ഡി​യു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും. അ​ച്ച​ടി​ച്ച കാ​ർ​ഡു​ക​ൾ ല​ഭി​ക്കു​ന്ന​തു​വ​രെ ഇ​ത്​ ഉ​പ​യോ​ഗി​ക്കാം. ​അ​ടി​മു​ടി മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ്​ പു​തി​യ എ​മി​റേ​റ്റ്​​സ്​ ഐ​ഡി ത​യാ​റാ​ക്കു​ന്ന​ത്. ഇ​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ കാ​ർ​ഡു​ക​ൾ ല​ഭി​ക്കാ​ൻ വൈ​കു​ന്ന​ത്. ഡി​ജി​റ്റ​ലൈ​സ്​ ചെ​യ്​​ത കാ​ർ​ഡു​ക​ളാ​യി​രി​ക്കും ഇ​നി ല​ഭി​ക്കു​ക. പു​തി​യ ഡി​സൈ​നി​ൽ ഇ​റ​ങ്ങു​ന്ന കാ​ർ​ഡ്​ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

വ്യാ​ജ ഐ​ഡി​ക​​ളു​ടെ ഉ​പ​യോ​ഗം ഇ​തു​വ​​ഴി ത​ടാ​ൻ ക​ഴി​യും. പു​തി​യ കാ​ർ​ഡി​െൻറ പി.​ഡി.​എ​ഫ്​ കോ​പ്പി​ക​ളാ​ണ്​ ഐ.​സി.​എ​യു​ടെ ആ​പ്പു​ക​ളി​ൽ ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പു​തി​യ സിം ​കാ​ർ​ഡ്, ബാ​ങ്കി​ങ്​ എ​ന്നി​വ​ക്കാ​യി പോ​കു​േ​മ്പാ​ൾ പ​ല​രും ഇ- ​കോ​പ്പി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഐ.​സി.​എ ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്​​ത​ത വ​രു​ത്തി​യ​ത്. ഈ ​കാ​ർ​ഡു​ക​ൾ എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ്വീ​ക​രി​ക്കു​ന്നു​​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഐ.​സി.​എ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attention Emirates ID Renewal
Next Story