ദുബൈ: യു.എ.ഇ പ്രസിഡൻറ് 2017 ആഹ്വാനം ചെയ്ത ദാനവർഷത്തിെൻറ ഭാഗമായി 100 ഭിന്നശേഷിക്കാര്‍ക്ക് ജോലി നൽകുമെന്ന പ്രഖ്യാപനം ആസ്റ്റർ ഡി.എം ഹെല്‍ത്ത് കെയര്‍ യാഥാർഥ്യമാക്കി. സായിദ് വർഷാചരണത്തിെൻറ ഭാഗമായി മാത്രം ഒമ്പതു രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ശാഖകളിലായി 71ഭിന്നശേഷിക്കാർക്ക് ജോലി നൽകി. യു.എ.ഇയിൽ 22 പേരും മറ്റ് ജി.സി.സി രാജ്യങ്ങളിലായി 23 പേരും നിയമിതരായിട്ടുണ്ട്. അന്താരാഷ്ട്ര വികലാംഗദിനാചരണത്തിെൻറ ഭാഗമായി ‘കോമണ്‍ഗ്രൗണ്ട്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ആസ്റ്റർ ഡി.എം. ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്തു. എല്ലാവിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ ഉൾക്കൊള്ളും വിധം സ്ഥാപനങ്ങൾ ക്രമീകരിക്കുന്നതിൽ കോർപ്പറേറ്റുകൾ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.