മൻഖൂലിലെ ആസ്റ്റര്‍ ആശുപത്രിയിൽ റോബോട്ടിക് ശസ്ത്രക്രിയ കേന്ദ്രം ഉദ്ഘാടനത്തിനെത്തിയ ബോക്സിങ് താരം മേരി കോം ജീവനക്കാർക്കൊപ്പം
ദുബൈ: മൻഖൂലിലെ ആസ്റ്റര്‍ ആശുപത്രിയിൽ അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയ കേന്ദ്രം ആരംഭിച്ചു. ഒളിമ്പിക് ബോക്സിങ് ഇതിഹാസവും മുന്‍ രാജ്യസഭാംഗവുമായ മേരി കോം ഉദ്ഘാടനം ചെയ്തു. റോബോട്ടുകളുടെ സഹായത്തോടെ കാല്‍മുട്ട്, സന്ധി മാറ്റിവെക്കുന്ന റോസ റോബോട്ടിക് നീ ജോയന്റ് റിപ്ലേസ്മെന്റ് സംവിധാനമാണ് ഇവിടത്തെ സവിശേഷത. ഇത് ശസ്ത്രക്രിയയുടെ കൃത്യത വർധിപ്പിക്കുകയും പിഴവില്ലാതാക്കി അപകടസാധ്യത കുറക്കുകയും ചെയ്യും.
യു.എ.ഇയിലെ ആസ്റ്റര്‍ ആശുപത്രികളിലെ ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയ കേന്ദ്രമാണിത്. ‘റോസ’ ശസ്ത്രക്രിയയില്‍ പ്രീഓപറേറ്റിവ് സി.ടി സ്കാന്‍ ഉപയോഗിച്ച് കാല്‍മുട്ടിന്റെ ത്രീഡി മോഡല്‍ സൃഷ്ടിച്ച് വ്യക്തിഗതവും കൃത്യവുമായ ശസ്ത്രക്രിയ സമീപനം സാധ്യമാക്കുന്നു. തത്സമയ ഡേറ്റയും ശസ്ത്രക്രിയ നടപടികളിലെ പ്രതികരണവും അപ്പപ്പോള്‍ ലഭ്യമാക്കി കൃത്യമായ ഇംപ്ലാന്റ് പൊസിഷനിങ് ഉറപ്പാക്കുന്നു.
ഇത് ശസ്ത്രക്രിയ പിശകുകള്‍ കുറക്കുകയും സന്ധി പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ചെയ്യും. ഓരോ രോഗിയുടെയും സവിശേഷ ശരീര ഘടനകള്‍ക്ക് അനുയോജ്യമായ പ്രത്യേകം രൂപപ്പെടുത്തിയ ചികിത്സ പദ്ധതികള്‍ക്ക് റോബോട്ടിക് പിന്തുണ സഹായിക്കുന്നു. ഇത് ശസ്ത്രക്രിയയുടെ മൊത്തത്തിലുള്ള ഫലം മെച്ചപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.