1, കാതറിന് മാരീ ഹൊള്ളിഡേ 2. എഡിത്ത് നന്ബ 3. ഫിറ്റ്സ് ജെറാള്‍ഡ് ഡാലിന കമാച്ചോ
4. ഡോ. ജെഡ് റേ ഗാന്ഗോബ മോന്ടെയര് 5. ഡോ. ജോസ് അര്‍നോള്‍ഡ് ടാരിഗ 6, ഖദീജ മുഹമ്മദ് ജുമ 7. മഹേശ്വരി ജഗന്നാഥന് 8. നവോമി ഓയോ ഓഹീന് ഓട്ടി
9. ഡോ. സുഖ്പാല്‍ കൗര്‍ 10. വിഭാബെന് ഗുന്‍വന്ത് ഭായ് സലാലിയ
ദുബൈ: ലോകമെമ്പാടുമുള്ള നഴ്സുമാരുടെ സംഭാവനകളെ ആദരിക്കുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന്റെ നാലാം പതിപ്പിന് 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. 199 രാജ്യങ്ങളിൽനിന്ന് ലഭിച്ച ഒരു ലക്ഷത്തിലധികം രജിസ്ട്രേഷനിൽനിന്നാണ് 10 ഫൈനലിസ്റ്റുകളെ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ പ്രഖ്യാപിച്ചത്. 2.5 ലക്ഷം ഡോളറാണ് അവാർഡിന്റെ സമ്മാനത്തുക.
വിദഗ്ധ ജൂറി, ഗ്രാന്‍ഡ് ജൂറി പാനല്‍ അംഗങ്ങളുടെ നേതൃത്വത്തിലുള്ള കര്‍ശന വിലയിരുത്തലിലൂടെയാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. കാതറിന് മാരീ ഹൊള്ളിഡേ (സെന്റര്‍ ഫോര്‍ കമ്യൂണിറ്റി ഡ്രിവണ്‍ -റെസ്പോണ്‍സ്, സ്വിറ്റ്സര്‍ലൻഡ്), എഡിത്ത് നന്ബ (മൗണ്ട് ഹേഗന്‍ പ്രൊവിന്‍ഷ്യല്‍ ഹോസ്പിറ്റല്‍, പാപ്വ ന്യൂഗിനിയ), ഫിറ്റ്സ് ജെറാള്‍ഡ് ഡാലിന കമാച്ചോ (മെഡി ക്ലിനിക് സിറ്റി, ഹോസ്പിറ്റല്‍, യു.എ.ഇ), ഡോ. ജെഡ് റേ ഗാന്ഗോബ മോന്ടെയര് (ദ ഹോങ്കോങ് പോളിടെക്നിക് യൂനിവേഴ്സിറ്റി, ഹോങ്കോങ് എസ്.എ.ആര്), ഡോ. ജോസ് അര്‍നോള്‍ഡ് ടാരിഗ (ഇന്‍സൈറ്റ് ഗ്ലോബല്‍ ഹെല്‍ത്ത്, യു.എസ്.എ), ഖദീജ മുഹമ്മദ് ജുമ (ടുഡോര്‍ സബ് കൗണ്ടി ഹോസ്പിറ്റല്‍, കെനിയ), മഹേശ്വരി ജഗന്നാഥന് (കാന്‍സര്‍ റിസര്‍ച് മലേഷ്യ), നവോമി ഓയോ ഓഹീന് ഓട്ടി (കൊര്ളെ -ബു ടീച്ചിങ് ഹോസ്പിറ്റല്‍, ഘാന), ഡോ. സുഖ്പാല്‍ കൗര്‍ (പി.ജി.ഐ.എം.ഇ.ആര് ഇന്ത്യ), വിഭാബെന് ഗുന്‍വന്ത് ഭായ് സലാലിയ (ഹോസ്പിറ്റല്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത്, ഇന്ത്യ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അവാര്‍ഡിന്റെ നാലാം പതിപ്പില്‍ അന്തിമ ജേതാവാകുന്ന നഴ്സിന് 2.5 ലക്ഷം ഡോളറിന്റെ പ്രൈസ് മണി സമ്മാനിക്കുന്നതിനൊപ്പം, മറ്റ് ഒമ്പത് ഫൈനലിസ്റ്റുകള്‍ക്കും അംഗീകാരവും റിവാര്‍ഡുകളും സമ്മാനിക്കും. ജേതാവിനെ തെരഞ്ഞെടുക്കുന്ന അന്തിമ ഘട്ടത്തില്‍ പൊതുവോട്ടിങ്ങും, ഗ്രാന്‍ഡ് ജൂറിയിലെ വിശിഷ്ട അംഗങ്ങളുമായി അഭിമുഖങ്ങളും സംഘടിപ്പിക്കും. യു.എ.ഇയില്‍ 2025 മേയ് 26ന് സംഘടിപ്പിക്കപ്പെടുന്ന ഗാല ഇവന്റില്‍ ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.