അബൂദബി: എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിന് മുന്നോടിയായി അബൂദബിയിൽ വ്യാഴാഴ്ച മുതൽ റോഡ് ഷോ നടക്കും. അൽ വഹ്ദ മാൾ (സെപ്റ്റംബർ 6^8), ദൽമ മാൾ (സെപ്റ്റംബർ 6^15), ഡീർഫീൽഡ് മാൾ (സെപ്റ്റംബർ 20^22), മുഷ്രിഫ് മാൾ (സെപ്റ്റംബർ 27^29), മറീന മാൾ (ഒക്ടോബർ 11^13), അൽ റാഹ ഗാർഡൻ പ്ലാസ (ഒക്ടോബർ 14^16), അബൂദബി മാൾ (ഒക്ടോബർ 18^20), യാസ് മാൾ (നവംബർ 1^7), ഇത്തിഹാദ് പ്ലാസ (നവംബർ 22^24), നാഷൻസ് ഗലേറിയ (നവംബർ 29^ഡിസംബർ 1), സിറ്റി ഫാൻ സോൺ (ഡിസംബർ 26^ജനുവരി 3) എന്നിവിടങ്ങളിലാണ് അബൂദബിയിലെ റോഡ് ഷോ.
അൽെഎൻ, ദുബൈ, ഷാർജ എന്നിവിടങ്ങളിലും ഷോയുണ്ട്. അൽെഎനിൽ സീറോ 6ലും (സെപ്റ്റംബർ 13^15), ബറാറി ഒൗട്ട്ലെറ്റ് മാളിലും (ഒക്ടോബർ 10^12), മുബാസറ പാർക്കിലുമാണ് (ഡിസംബർ 13^18) പരിപാടി നടക്കുക.
ദുബൈയിലെ ഷോകൾ: ദുബൈ ഫിറ്റ്നസ് ചാലഞ്ച് (ഒക്ടോബർ 19^20, നവംബർ 2^3, നവംബർ 9^10, നവംബർ 16^17), ഹേരിയട്ട് വാട്ട് സർവകലാശാല (ഒക്ടോബർ 22^23), ഇബ്നു ബതൂത മാൾ (നവംബർ 12^14), ദുബൈ റഗ്ബി 7^എസ് (നവംബർ 29^ഡിസംബർ 1), ഗ്ലോബൽ വില്ലേജ് (ഡിസംബർ 15^18). ഷാർജയിൽ മെഗാ മാളിലും (സെപ്റ്റംബർ 20^27) അൽ മജാസ് പാർക്കിലും (ഡിസംബർ 4^5) അൽ ഖസ്ബയിലുമാണ് (ഡിസംബർ 11^13) ഷോ.
ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ ഒന്ന് വരെ ദുബൈ മാളിലാണ് ആദ്യം ഷോ നടന്നത്. ഇവിടെ നടന്ന റോഡ് ഷോയിൽ ആദ്യ ദിനവും അവസാന ദിനവും പ്രവേശനം സൗജന്യമായിരുന്നു. മറ്റു ദിവസങ്ങളിൽ 25 ദിർഹം ഫീസ് ഇൗടാക്കി. 25 ദിർഹം നൽകി പെങ്കടുക്കുന്നവർക്ക് ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെൻറിലെ ഒരു മത്സരത്തിെൻറ ടിക്കറ്റും നൽകിയിരുന്നു.
റോഡ് ഷോയിൽ പെങ്കടുക്കുന്ന ആദ്യ 50 പേർക്ക് സൗജന്യ ടിക്കറ്റ് നൽകുമെന്ന് അധികൃതർ അറിയിച്ചു. ഏഷ്യൻ കപ്പ് ട്രോഫിയോടൊപ്പമുള്ള ഫോേട്ടാ െസഷനും റോഡ് ഷോയിൽ അവസരമുണ്ട്. വിൽച്വൽ സോൺ, സ്കിൽസ് സോൺ, വിക്ടറി സോൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് റോഡ് ഷോയിൽ പരിപാടികൾ സംഘടിപ്പിക്കുക. വിർച്വൽ സോണിൽ വിർച്വൽ റിയാലിറ്റി സാേങ്കതികവിദ്യയിലൂടെ ഏഷ്യയിലെ മികച്ച താരങ്ങളെ പരിചയപ്പെടുകയും എ.എഫ്.സി ഏഷ്യൻ കപ്പിെൻറ ചരിത്രമറിയുകയും ചെയ്യാം. സ്കിൽ സോണിൽ ഫുട്ബാൾ ആരാധകർക്ക് കഴിവുകൾ പ്രദർശിപ്പിക്കാം. വിക്ടറി സോണിൽ ഒാഗ്മെൻറഡ് റിയാലിറ്റിയിലൂടെ വിവിധ ഗെയിമുകളിൽ പെങ്കടുക്കാം.
യു.എ.ഇയിൽ ധാരാളമുള്ള ഏഷ്യക്കാരെ അവരുടെ രാജ്യത്തിെൻറ ടീമിനെ പിന്തുണക്കാൻ തങ്ങൾ ഒരുമിച്ചുകൂട്ടുകയാണെന്ന് ടൂർണമെൻറ് ഡയറക്ടർ ആരിഫ് ഹമദ് ആൽ അൽവാനി പറഞ്ഞു. വിവിധ സമൂഹങ്ങളെ ഉൾപ്പെടുത്തി ടൂർണമെൻറ് കൂടുതൽ ആവേകരമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത വർഷം ജനുവരി അഞ്ച് മുതൽ യു.എ.ഇ ആതിഥ്യം വഹിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിൽ ആറ് ഗ്രൂപ്പുകളിലായി ഇന്ത്യയും യു.എ.ഇയും ഉൾപ്പെടെ 24 ടീമുകളാണ് മത്സരിക്കുന്നത്. തായ്ലൻഡ്, ബഹ്റൈൻ, ആസ്ട്രേലിയ, സിറിയ, ഫലസ്തീൻ, ജോർദാൻ, ദക്ഷിണ കൊറിയ, ചൈന, കിർഗിസ്താൻ, ഫിലിപ്പീൻസ്, ഇറാൻ, ഇറാഖ്, വിയറ്റ്നാം, യമൻ, സൗദി അറേബ്യ, ഖത്തർ, ലെബനാൻ, ഉത്തര കൊറിയ, ജപ്പാൻ, ഉസ്ബകിസ്താൻ, ഒമാൻ, തുർക്മെനിസ്താൻ എന്നിവയാണ് മറ്റു ടീമുകൾ. ദുബൈ, അബൂദബി, അൽെഎൻ, ഷാർജ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.