ഷാർജ: കൽബയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കണ്ണൂർ ഇടച്ചൊവ്വ സ്വദേശി കാവുല്ലപ്പാറയിൽ അശോകൻ (56) െൻറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച പുലർച്ചെയുള്ള ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കൊണ്ടുപോയത്. സംസ്കാരം ഇന്നുതന്നെ നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
26 വർഷമായി പ്രവാസജീവിതം തുടങ്ങിയിട്ട്. കൽബയിലെ അൽ ഖത്തം ടൈലറിങ് ജീവനക്കാരനായിരുന്നു. കുളിക്കുന്നതിനിടയിലായിരുന്നു മരണം. ഭാര്യ: പി.പി. ഷീജ. മക്കൾ: തീർത്ഥ, ഹരിനന്ദ്. മാതാവ്: മാധവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.