ബഹിരാകാശ യാത്രികരുടെ വേഷമണിഞ്ഞ് നിയാദിയും സംഘവും
ബഹിരാകാശ യാത്രികന്റെ വേഷത്തിൽ നിയാദിയും സംഘവും
ദുബൈ: ബഹിരാകാശ യാത്രികന്റെ വേഷത്തിൽ നിൽക്കുന്ന സുൽത്താൻ അൽ നിയാദിയുടെയും സംഘത്തിന്റെയും ചിത്രം പുറത്തുവിട്ടു. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററാണ് വിവിധ ചിത്രങ്ങൾ പുറത്തുവിട്ടത്. ഈ മാസം 26നാണ് അറബ് ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ യാത്രക്കായി സുൽത്താൻ അൽ നിയാദിയും സംഘവും കുതിക്കുന്നത്.
ബഹിരാകാശ യാത്രക്ക് സംഘം പൂർണമായും സജ്ജമായിക്കഴിഞ്ഞു എന്ന് തെളിയിക്കുന്നതാണ് ചിത്രങ്ങൾ. നിയാദിക്കൊപ്പം സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, ആന്ദ്രേ ഫെദ്യേവ് എന്നിവരെയും ചിത്രത്തിൽ കാണാം. ഇവരുടെ പരിശീലനചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അടുത്ത ദിവസം തന്നെ സംഘം ക്വാറന്റീനിൽ പ്രവേശിക്കും. യാത്രക്ക് മുമ്പുള്ള നടപടിക്രമങ്ങളുടെ ഭാഗമാണിത്. ബഹിരാകാശത്ത് ആറ് മാസമാണ് സംഘം ചെലവഴിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.