അൽഐൻ ഒയാസിസ് ഇന്റർനാഷനൽ സ്കൂളിലെ ചിത്രകല
പ്രദർശനത്തിൽനിന്ന്
Posted On
date_range Updated On
date_range ഒയാസിസ് സ്കൂളിൽ ചിത്രകല പ്രദർശനം
അൽഐൻ: ഓപൺ ഡേയോടനുബന്ധിച്ച് അൽഐൻ ഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ ചിത്രകല പ്രദർശനം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സി.കെ.എ. മനാഫ് ഉദ്ഘാടനം ചെയ്തു. അക്കാദമിക് കോഓഡിനേറ്റർ സ്മിത വിമൽ ആശംസ അർപ്പിച്ചു. സ്കൂൾ വിദ്യാർഥികൾ വരച്ച ചിത്രങ്ങളും അവരുടെ കലാനിർമിതികളും ചിത്രകല അധ്യാപകർ നിർമിച്ച വിവിധ കലാരൂപങ്ങളുമാണ് പ്രദർശനത്തിന് ഉണ്ടായിരുന്നത്. നിരവധി വിദ്യാർഥികളും രക്ഷിതാക്കളുമാണ് പ്രദർശനം കാണാനെത്തിയത്. സ്കൂളിലെ ചിത്രകല വകുപ്പാണ് പ്രദർശനം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.