ഷാര്‍ജ: വൻ മയക്കുമരുന്ന് ശേഖരവുമായി ഏഷ്യൻ വംശജരായ 19 അംഗ സംഘം പിടയിൽ. ഇവരുടെ പക്കല്‍ നിന്ന് 15,270,000 ദിര്ഹത്തിെൻറ 20 കിലോ ഹെറോയിനും ക്രിസ്റ്റല്‍ മരുന്നുകളുമാണ് കണ്ടെടുത്തതെന്ന് പൊലീസ് ആസ്ഥാനത്ത് വാര്‍ത്ത സമ്മേളനത്തില്‍ പൊലീസ് ഓപ്പറേഷന്‍ ഡയറക്ടര്‍ ബ്രി. മുഹമ്മദ് റാഷിദ് ആല്‍ ബയാത് പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ വഴിയായിരുന്നു മരുന്ന് വില്‍പ്പന. ഒഴിഞ്ഞ പ്രദേശങ്ങളിൽ മയക്ക് മരുന്ന് സൂക്ഷിച്ച് ഇതിെൻറ ഫോട്ടോയെടുത്ത് ആവശ്യക്കാരന് നല്‍കലായിരുന്നു രീതി. ഒരു മാസം മുമ്പാണ് സംഘത്തിെൻറ നീക്കങ്ങള്‍ ഷാര്‍ജയുടെ സുരക്ഷക്കായി സ്ഥാപിച്ചിരിക്കുന്ന കാമറകളില്‍ പതിഞ്ഞത്. വ്യവസായ മേഖലകളിലെ വിജന പ്രദേശങ്ങളില്‍ നിന്നാണ് ദൃശ്യങ്ങളേറെയും ലഭിച്ചത്. പ്രതികളുടെ നീക്കവും സങ്കേതങ്ങളും കൃത്യമായി മനസിലാക്കിയ പൊലീസ് സംഘം ‘ഏകോപനം’ എന്ന് പേരിട്ട ഓപ്പറേഷനുമായി രംഗത്തെത്തുകയായിരുന്നു. നേരത്തെ വീഡിയോയില്‍ കണ്ട് ഉറപ്പ് വരുത്തിയ പ്രതികളുടെ നീക്കങ്ങള്‍ തൊട്ടടുത്ത് നിന്ന് ഒരു വട്ടം കൂടി വീക്ഷിച്ച് ഉറപ്പ് വരുത്തി വാഹന വാതില്‍ തുറന്ന് മുന്നോട്ട് കുതിച്ച പൊലീസ്, സംഘത്തിലെ ഒരോരുത്തെരയായി കീഴ്പ്പെടുത്തി. തിരക്ക് കൂടിയ നിരത്ത് വക്കില്‍ സിനിമയെയും കവച്ച് വെക്കുന്ന വേഗത്തിലായിരുന്നു കുതിപ്പ്.
വ്യവസായ മേഖലയെ വലം വെച്ച് കടന്ന് പോകുന്ന തിരക്ക് കൂടിയ ഷാര്‍ജ റിങ് റോഡില്‍ നിന്നു വരെ പ്രതികളെ സാഹസികമായി കീഴടക്കുന്നതിെൻറ വീഡിയോകള്‍ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ചെറുത്ത് നില്‍ക്കാനുള്ള പ്രതികളുടെ ശ്രമം പൊലീസിെൻറ കായിക മികവിന് മുന്നില്‍ വിലപോയില്ല. കുടുംബത്തിലെ അംഗങ്ങള്‍ക്കിടയിലോ, സുഹൃത്തുക്കള്‍ക്കിടയിലോ ലഹരി ഉപയോഗം കാണപ്പെട്ടാല്‍ വിവരം ഉടനടി കൈമാറണമെന്ന് പൊലീസ് പറഞ്ഞു. മയക്ക് മരുന്നിന് അടിമപ്പെട്ടവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിെച്ചത്താനുള്ള എല്ലാ സഹായങ്ങളും അധികൃതര്‍ നല്‍കും. ഇതിനായി ടോള്‍ ഫ്രീ നമ്പര്‍–800 4654, മൊബൈല്‍ നമ്പര്‍– 056 1188 272 ഈമെയില്‍– notodrugs@shjpolice.gov.ae എന്നിവയിൽ ബന്ധപ്പെടാം. ഡോക്ടര്‍മാരുടെ കുറിപ്പടികളില്ലാതെ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഫാര്‍മസികള്‍ക്കും മെഡിക്കല്‍ സെന്‍ററുകള്‍ക്കും പൊലീസ് ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. മീഡിയാ ആന്‍ഡ് പബ്ളിക് റിലേഷന്‍ വിഭാഗം തലവന്‍ കേണല്‍ ആരിഫ് ഹസന്‍, ഡ്രഗ് എന്‍ഫോഴ്സ്മെൻറ് ആക്ടിങ് ഡയറക്ടര്‍ ലഫ്.കേണല്‍ മാജിദ് ആല്‍ അസം, ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം തലവന്‍ ലഫ്. കേണല്‍ ജാസിം ആല്‍ സുവൈദി എന്നിവരും പങ്കെടുത്തു. ലഹരി മരുന്ന് വേട്ട നടത്തിയ ഉദ്യോഗസ്ഥ സംഘത്തെ ഷാര്‍ജ പൊലീസ് തലവന്‍ ബ്രി.സെയ്ഫ് മുഹമ്മദ് ആല്‍ സഅരി ആല്‍ ഷംസി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.