ദുബൈ: ആയുധക്കടത്ത് കേസിൽ സ്വീഡൻ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച രണ്ടു പ്രതികളെ യു.എ.ഇ നാടുകടത്തി. ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് രണ്ടു പ്രതികളെയും ദുബൈ പൊലീസ് യു.എ.ഇയിൽ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ആയുധക്കടത്ത് കേസിൽ സ്വീഡനിൽ ഏറ്റവും കുപ്രസിദ്ധരായ കുറ്റവാളികളാണ് പിടിയിലായവർ. അറസ്റ്റിലായ പ്രതികളെ കോടതിയുടെയും നീതിന്യായ മന്ത്രാലയത്തിന്റെയും നിർദേശം അനുസരിച്ച് കഴിഞ്ഞ ദിവസം സ്വീഡന് കൈമാറി.
അന്താരാഷ്ട്ര നിയമ നടപടികളോടുള്ള യു.എ.ഇയുടെ പ്രതിബദ്ധത അടിവരയിടുന്നതാണ് കുറ്റവാളികളുടെ കൈമാറ്റമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്താരാഷ്ട്ര സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിന് പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിൽ യു.എ.ഇയുടെ പ്രതിജ്ഞാബദ്ധതയും ആഭ്യന്തര മന്ത്രാലയം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.