ദുബൈ: അറയ്ക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ‘സൂപ്പർബ്രാൻഡ്’ അംഗീകാരം. ബ്രാൻഡിങ് മികവിന്റെ മേഖലയിലെ അതോറിറ്റിയായ സൂപ്പർബ്രാൻഡ്സ് ഓർഗനൈസേഷനാണ് യു.എ.ഇയിലെ ഏറ്റവും അംഗീകൃത ബ്രാൻഡുകളിലൊന്നായി അറയ്ക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ തിരഞ്ഞെടുത്തത്. യു.എ.ഇയിലെ വ്യവസായ പ്രമുഖരും 2,500ലധികം പരിചയസമ്പന്നരായ മാനേജർമാരും മാർക്കറ്റിങ് പ്രഫഷനലുകളുമടങ്ങുന്ന പാനലാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഗുണനിലവാരത്തിനും സ്തുത്യർഹമായ സി.എസ്.ആർ സേവനത്തിനുമുള്ള അംഗീകാരമാണിതെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഉപഭോക്താക്കളുടെ അഭിലാഷങ്ങൾക്ക് എന്നും പരിഗണന നൽകുക എന്നതാണ് അറയ്ക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പ്രഥമ ലക്ഷ്യം. നിലവിൽ യു.എ.ഇ, ഇന്ത്യ, മലേഷ്യ എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള അറയ്ക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിപുലീകരണത്തിനുള്ള തയാറെടുപ്പിലാണ്. റോള്‍ സ്ക്വയറിലും ഷാർജയിലെ സഫാരി മാളിലുമാണ് പുതിയ ഔട്ട്ലെറ്റുകൾ തുറക്കാനൊരുങ്ങുന്നത്. 2030ഓടെ 50 സ്റ്റോറുകൾ ആരംഭിക്കാൻ അറയ്ക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.