അറാദ ഫൗണ്ടേഷെൻറ മെഡിക്കൽ ഉപകരണങ്ങൾ നോർക്ക അധികൃതർക്ക് കൈമാറുന്നു
ഷാർജ: കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾ ചെറുക്കുന്ന ശ്രമങ്ങളെ പിന്തുണക്കാൻ ഷാർജ ആസ്ഥാനമായ നിർമാണകമ്പനിയായ അറാദ ഫൗണ്ടേഷൻ കേരളത്തിലേക്ക് ആയിരത്തിലധികം മെഡിക്കൽ ഉപകരണങ്ങൾ അയക്കുന്നു.
ഡ്രാഗർ സവിന വെൻറിലേറ്ററുകൾ, ഫിലിപ്സ് ഇവി 300 പോർട്ടബിൾ വെൻറിലേറ്ററുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഫിംഗർടിപ് പൾസ് ഓക്‌സിമീറ്ററുകൾ എന്നിവ ഉൾപ്പെടെ ഒരു കോടി രൂപയുടെ സാമഗ്രികളാണ് അയക്കുന്നത്. കോവിഡിനെതിരായ പോരാട്ടത്തിൽ സഹായ ശേഖരണത്തിന് ആഹ്വാനംചെയ്ത മുഖ്യമന്ത്രി പിണറായി വിജയെൻറ അഭ്യർഥന മാനിച്ചാണ് സഹായശേഖരണം ആരംഭിച്ചതെന്ന് അറാദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.