ദുബൈ: അറബി ഭാഷ പഠന- മേഖലയിൽ യു.എ.ഇ സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ അയൂബ് യൂസഫിെൻറ പുസ്തകങ്ങൾ ശ്രദ്ധേയമാകുന്നു. ഫക്കിറുഫീഹാ,ഹത്തികലമുൻ എന്നീ പുസ്തകങ്ങളാണ് ഭാഷയെ പ്രധാന്യത്തൊടെ സമീപിക്കുന്നവർക്കിടയിൽ പ്രിയമാകുന്നത്. ഭാഷയെ കുറിച്ച് ചിന്തിക്കൂ എന്നര്‍ഥം വരുന്ന ഫക്കിറു ഫീഹാ എന്ന ഗ്രന്ഥം ഭാഷാ സൗന്ദര്യത്തെ ഏറ്റവും മികവാര്‍ന്ന എഴുത്തുകളും സരസമായ ഉദാഹരണങ്ങളും ചേർത്താണ് തയ്യാറാക്കിയിരിക്കുന്നത്.
യു എ ഇ വൈസ് പ്രസിഡൻറും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിെൻറ മേല്‍നോട്ടത്തില്‍ നടക്കുന്ന മുഹമ്മദ് ബിന്‍ റാശിദ് അറബി ഭാഷാ അവാര്‍ഡ് േജതാവായ അയൂബ് യൂസഫിെൻറ സമൂഹികമാധ്യമ അവതരണങ്ങളുടെ ഏകോപനമാണ് ഈ ഗ്രന്ഥമായി മാറിയത് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷകളില്‍ മുന്‍നിരയിലാണ് അറബി. അറേബ്യന്‍ പ്രവിശ്യകള്‍ക്ക് പുറമെ ഉത്തരാഫ്രിക്കന്‍ പ്രദേശങ്ങളടക്കം ധാരാളം രാജ്യങ്ങളില്‍ അറബി സംസാരഭാഷയാണ്.
എന്നാല്‍ പലപ്പോഴും ഭാഷ കൈകാര്യം ചെയ്യുന്നവര്‍ ഭാഷാപരമായ സാര അര്‍ഥങ്ങള്‍ ഉള്ക്കൊള്ളാെതയാണ് പ്രയോഗിച്ചുവരുന്നത് .അറബി മാതൃഭാഷയായി ഉപയോഗിക്കുന്നവര്‍ പോലും ഇടപെടലുകളില്‍ പിഴവു വരുത്തുന്നുവെന്ന്‍ അയൂബ് യുസഫ് പറയുന്നു. ഈ മേഖലയ്ക്ക് നല്‍കിയ മറ്റൊരു സംഭാവനയാണ് അറബി അക്ഷര ലോകത്തെ കുറിച്ച് പഠിക്കുന്ന ഹത്തികലമുൻ എന്ന ഗ്രന്ഥം. കൃത്യമായ അക്ഷര പ്രയോഗങ്ങളുടെ ശരിയും തെറ്റുമാണ് ഈ പുസ്തകത്തില്‍ പറയുന്നത് . ഈവര്‍ഷത്തെ ഷാര്‍ജ പുസ്തകമേളയിലാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. ജനകീയ മാധ്യമപ്രവര്‍ത്തകനായ അയൂബ് അയൂബ് യുസഫ് അൽ അലി രാജ്യത്തെ പല പ്രധാന സദസുകളുടെയും അവതാരകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.