????????? ????????? ????????????? ??????? ???????? ???????? ??.?.? ????? ?????????? ???????????????? ???? ???????????????? ????? ????????? ??? ??????? ?? ??????? ????????????????

വായിച്ചു വളർന്നു, വാനോളമുയർന്നു

ദുബൈ:  അഫാഫ്​ ശരീഫ്​ എന്ന ഫലസ്​തീനി ബാലികയും പെരുമ്പാവൂർ സ്വദേശി മുഹമ്മദ്​ ഇസ്​ഹാഖുമുൾപ്പെടെ വായിച്ചു വളരുന്ന മിടുക്കർക്ക്​ അഭിനന്ദനങ്ങളും കൈ നിറയെ സമ്മാനങ്ങളുമായി യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ​ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും. വായിച്ചു വളരാൻ പ്രചോദനവും പ്രോത്​സാഹനവും നൽകുന്ന അറബ്​ റീഡിങ്​ ചലഞ്ചിൽ പ​െങ്കടുത്ത 74 ലക്ഷം കുട്ടികളിൽ നിന്നാണ്​ അഫാഫ്​ ശരീഫ്​ ഒന്നാം സ്​ഥാനക്കാരിയായത്​. അഞ്ചര ലക്ഷം ദിർഹം മത്സരത്തി​​െൻറ മുഖ്യസംഘാടകനായ ശൈഖ്​ മുഹമ്മദ്​ സമ്മാനിച്ചു. 
മേഖലയിലെ മികച്ച വായനാ ശീലങ്ങളുള്ള വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട ബഹ്​റൈനിലെ അൽ ഇമാൻ സ്​കൂളിന്​ 36 ലക്ഷം ദിർഹം സമ്മാനം ലഭിച്ചു. ഇൗജിപ്​റ്റിൽ നിന്നുള്ള ശരീഫ്​ സെയ്​ദ്​ മുസ്​തഫ രണ്ടും യു.എ.ഇയിലെ ഹഫ്​സ അൽ ദൻഹാനി മൂന്നും സ്​ഥാനങ്ങൾ നേടി. ഏറ്റവും മികച്ച 20 വിദ്യാർഥികളിൽ മലപ്പുറം മഅ്​ദിൻ വിദ്യാർഥിയും പെരുമ്പാവൂർ സ്വദേശിയുമായ മുഹമ്മദ്​ ഇസ്​ഹാഖ്​ ഉൾപ്പെട്ടത്​ അഭിമാനമായി. 
ദുബൈ ഒാപ്പറ ഹൗസിൽ തിങ്ങി നിറഞ്ഞ ശൈഖുമാരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ്​ വിജയികളെ പ്രഖ്യാപിച്ചത്​. 
പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ്‌ ഇസ്‌ഹാഖ്‌ മഅ്‌ദിന്‍ സ്‌കൂള്‍ ഓഫ്‌ എക്‌സലന്‍സില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ്‌. ആലപ്പുഴയില്‍ ഖതീബായി സേവനമനുഷ്​ഠിക്കുന്ന അബൂബക്കര്‍ സഖാഫിയുടെയും ത്വയ്യിബയുടെയും മകനാണ്‌ ഇസ്‌ഹാഖ്‌.
Tags:    
News Summary - Arab reading challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.