ദുൈബ: ഫോബ്‌സ് മിഡിലീസ്റ്റ് ഇന്ത്യന്‍ വ്യവസായ പ്രമുഖരെ ആദരിച്ചു. ദ ഫൈവ് പാം ജുമൈറ ദുബൈയില്‍ നടന്ന ചടങ്ങില്‍ യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി മുഖ്യാതിഥിയായിരുന്നു.റീട്ടെയില്‍, ഇന്‍ഡസ്ട്രിയല്‍, ആരോഗ്യ പരിചരണം, ബാങ്കിങ്, ഫിനാന്‍സ് തുടങ്ങിയ മേഖലകളില്‍ വൻ മുന്നേറ്റം സൃഷ്ടിച്ച വ്യവസായികളാണ് ആദരിക്കപ്പെട്ടത്. അറബ്രാജ്യങ്ങളില്‍നിന്നുള്ള ആദ്യ 100 വ്യവസായ പ്രമുഖരില്‍ 90 ശതമാനവും യു.എ.ഇയില്‍
നിന്നുള്ളവരാണ്. റീട്ടെയില്‍ വ്യവസായ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ലുലു ഗ്രൂപ്പ്ചെ യർമാൻ എം.എ. യൂസുഫലിയെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ച്ചയായ ആറാം തവണയാണ് യൂസുഫലിയെ ഫോബ്‌സ് ആദരിക്കുന്നത്.
എന്‍.എം.സി സ്ഥാപകനും ചെയര്‍മാനുമായ ബി.ആര്‍. ഷെട്ടി, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം.ഡി അദീബ് അഹ്മദ്, ആര്‍.പി ഗ്രൂപ്പ് എം.ഡി രവി പിള്ള, വി.പി.എസ് ഹെല്‍ത്ത് കെയര്‍ ചെയർമാനും എം.ഡിയുമായ ഡോ. ഷംസീര്‍ വയലില്‍, ജെംസ് എജുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കി, ഡി.എം ഹെല്‍ത്ത് കെയര്‍ എം.ഡിയും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ എന്നിവരാണ് ഫോബ്‌സ് ആദരിച്ച മറ്റ് പ്രമുഖര്‍. നവദീപ് സിങ് സൂരി ഇവർക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.